നെഞ്ചിടിപ്പ് കൂട്ടി വീണ്ടും സണ്ണി ലിയോണ്‍; ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡ്’ ടീസര്‍ കാണാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചൂടന്‍ വേഷവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വണ്‍ നൈറ്റ് സ്റ്റാന്‍ഡിലെ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 25ന് യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ ഒന്നര ലക്ഷത്തോളമാളുകളാണ് കണ്ടത്.

സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനുജ് വിര്‍വാനിയാണ് സണ്ണിയുടെ നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 22ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം താരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒരു പുരുഷനെ ആലിംഗനം ചെയ്യുന്ന സണ്ണിയുടെ ക്ലോസ് അപ്പ് ദൃശ്യങ്ങള്‍ അടങ്ങിയതാണ് ആദ്യ ലുക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News