തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ജെഡിയു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം. ഒരു സീറ്റ് പോലും മാറ്റി നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ സീറ്റ് ചര്‍ച്ച വഴിമുട്ടി. എങ്കില്‍ ഏഴു സീറ്റുകളിലും മത്സരിച്ചോയെന്ന് പറഞ്ഞ് ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എന്നാല്‍ മത്സരിക്കാതെ മുന്നണിയില്‍ തന്നെ തുടരാമെന്നും ജെഡിയു അറിയിച്ചു.
നിലവില്‍ ജെഡിയുവിന് ഏഴ് സീറ്റുകള്‍ നല്‍കാനാണ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ധരണയായത്. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ക്ക് പകരം പുതിയ സീറ്റുകള്‍ ജെഡിയു ആവശ്യപ്പെട്ടിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.
ആര്‍എസ്പിയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടു. ആറു സീറ്റ് വേണമെന്ന് ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഞ്ച് സീറ്റു നല്‍കാമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. ആറ്റിങ്ങല്‍ സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here