മിസ്ഡ്‌കോളില്‍ കുടുങ്ങി പ്രണയം പൂവിട്ടു; പത്താം ക്ലാസ് പരീക്ഷ കഴിയാന്‍ കാത്തിരുന്ന് തൊടുപുഴയില്‍നിന്നു നാടുവിട്ട പെണ്‍കുട്ടിയെയും കാമുകനെയും കാസര്‍ഗോഡ് നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു

തൊടുപുഴ: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്കു സമീപത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥത്ഥിനിയാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കാസര്‍ഗോഡ് നിന്നും പൊലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മിസ്ഡ്‌കോള്‍ പ്രണയത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം വീട്ടുകാരെ ഉപേക്ഷിച്ച് മുങ്ങിയത് 575 വീട്ടമ്മമാരാണെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News