കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഏലം കർഷകനായ വിജയൻ

രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം കർഷകനായ വിജയനാണ് (64) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഇന്നു രാവിലെയാണ് വിജയനെ മരിച്ച നിലയിൽ കണ്ടത്. സ്വയം ഒരുക്കിയ ചിതയിൽ മൃതദേഹം പൂർണമായും കത്തിയെരിഞ്ഞിരുന്നു.

ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ക്ഷേത്രത്തിൽ ഉത്സവമായതിനാൽ ഭാര്യ കൗസല്യയും മക്കളും തറവാട്ടുവീട്ടിലായിരുന്നു. വീടിനോടു ചേർന്നു വിറക് അടുക്കി വച്ചിരുന്നു. ഈ വിറകിനു മുകളിൽ കയറി കിടന്ന് വിജയൻ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. രാവിലെ ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ചിതയ്ക്കു സമീപത്തു നിന്ന് ചന്ദനത്തിരിയും കർപ്പൂരവും കണ്ടെടുത്തു.

ഭാര്യ കൗസല്യയുടെ ചികിത്സയെ തുടർന്ന് വിജയൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. രാജേഷ്, രതീഷ്, ബിന്ദു എന്നിവർ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here