അധോലോക നായകനായി രജനി; കബലിയുടെ പുതിയ പോസ്റ്റർ ഇറങ്ങി

സൂപ്പർ സ്റ്റാർ രജനികാന്ത് അധോലോക നായകനായി എത്തുന്ന കബലിയുടെ പുതിയ പോസ്റ്റർ ഇറങ്ങി. രജനിയുടെ തകർപ്പൻ ലുക്കിലാണ് കബലിയുടെ പോസ്റ്റർ ഇറങ്ങിയിട്ടുള്ളത്. ചെന്നൈയിലെ മാഫിയാ ഡോൺ കബലീശൻ എന്ന വേഷത്തിലാണ് രജനി എത്തുന്നത്. പ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. മലേഷ്യയിലും ഗോവയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

സിനിമയുടെ ചിത്രീകരണം ഡിസംബറോടെ പൂർത്തിയായിരുന്നു. ചെന്നൈ മൈലാപ്പൂർ സ്വദേശിയായ കബലീശൻ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കിഷോർ, കലൈയരസൻ, ദിനേഷ് രവി, ധൻസിക, റിത്വിക തുടങ്ങിയവരും ചിത്രത്തിൽപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News