രോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആത്മസുഹൃത്തുക്കള്‍ക്കു സഹിക്കാനായില്ല; കണ്ണൂര്‍ സ്വദേശികള്‍ ലോഡ്ജില്‍ മുറിയെടുത്ത് ജീവനൊടുക്കി

കണ്ണൂര്‍: ആശുപത്രിയില്‍ ബോഡി ചെക്കപ്പ് നടത്തിയപ്പോള്‍ ഗുരുതരരോഗമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ആത്മസുഹൃത്തുക്കളായ രണ്ടുപേര്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് പുതിയ പുരയില്‍ രാജു (52), രയരോം കാക്കടവിലെ പ്ലാവിലകത്ത് കണ്ണന്‍ (33) എന്നിവരാണ് മരിച്ചത്. രോഗത്തെക്കുറിച്ച് അറിഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി.

ആലക്കോട് ടൗണിലെ ടാക്‌സിഡ്രൈവറാണ് രാജു. ലോട്ടറിത്തൊഴിലാളിയാണ് കണ്ണന്‍. കഴിഞ്ഞയാഴ്ചയാണ് ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ബോഡി ചെക്കപ്പ് നടത്തിയത്. രാജുവിന്റെ വായില്‍ ഒരു മുഴ കണ്ടെത്തിയതിനെത്തുടര്‍ന്നു ബയോപ്‌സി പരിശോധന നടത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കണ്ണനു കരള്‍രോഗവും കണ്ടെത്തി.

സുഹൃത്തുക്കളെ വിളിച്ച് മരിക്കാന്‍പോവുകയാണെന്ന് അറിയിച്ചശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇരുവരും എവിടെയാണുള്ളതെന്നു കണ്ടെത്തി സുഹൃത്തുക്കളെത്തിയപ്പോഴെക്കു മരിച്ചിരുന്നു. പരേതനായ വേലായുധന്‍ – കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ്, ശ്രീലക്ഷ്മി. കണ്ണന്‍ വിവാഹം ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News