കർണൻ ചിത്രീകരണത്തിനൊരുങ്ങുന്നു; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി

എന്നു നിന്റെ മൊയ്തീനു ശേഷം പ്രിഥ്വിരാജും ആർഎസ് വിമലും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കർണൻ ചിത്രീകരണത്തിന് തയ്യാറായി. കർണന്റെ തിരക്കഥ ആർഎസ് വിദമൽ എഴുതി പൂർത്തിയാക്കി. വിമൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം അറിയിച്ചത്. മഹാഭാരത കഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ പ്രിഥ്വിരാജിനെ കൂടാതെ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.

കർണൻ തിരക്കഥ പൂർത്തിയായി….

Posted by RS Vimal on Friday, March 25, 2016

കർണനായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രിഥ്വിരാജിന്റെ കവർ ചിത്രത്തോടെയുള്ള പുസ്തകം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ചിത്രത്തിന്റെ തരക്കഥാ രചന പൂർത്തിയായ വിവരം ആർഎസ് വിമൽ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗംഗ, ഹരിദ്വാർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ഇതിന്റെ ഭാഗമായി വിമൽ നേരത്തെ ഈ സ്ഥലങ്ങളിൽ എല്ലാം സന്ദർശനം നടത്തിയിരുന്നു.

കർണന്റെ വീരചരിതം മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ആന്തരിക സംഘർഷങ്ങളെയുമെല്ലാം വേറൊരു തലത്തിൽ നോക്കിക്കാണുന്ന ചിത്രമായിരിക്കും കർണൻ. ബൃഹത്തായ കഥയെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ചലച്ചിത്ര രൂപത്തിലേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പാണെന്നും പ്രിഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here