മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടട്ടെ; പാലായിൽ മത്സരിക്കുന്നില്ലെന്ന് ഉഴവൂർ വിജയൻ; തമ്മിൽതല്ല് ഇല്ലാതിരിക്കാൻ സുധീരനെ എൻസിപിയുടെ പ്രസിഡന്റാക്കാമെന്നും വിജയൻ

മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടാൻ വേണ്ടിയാണ് താൻ മത്സരത്തിൽ നിന്നും പിൻമാറുന്നതെന്നും ഉഴവൂർ വിജയൻ പറഞ്ഞു. എൻസിപി നാലു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. പാലാ, കോട്ടക്കൽ, കുട്ടനാട്, എലത്തൂർ എന്നിവിടങ്ങളിലാണ് മത്സരിക്കുകയെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

നായകൻമാരെ മത്സരിക്കാൻ കിട്ടാത്തതിനാൽ ബിജെപി ഇപ്പോൾ വില്ലൻമാരെ തേടി ഇറങ്ങിയിരിക്കുകയാണ്. ഭീമൻ രഘുവൊക്കെയാണ് മത്സരിക്കുന്നത്. കെപിസിസി ഓഫീസിൽ വിഎം സുധീരൻ എന്ന പേരെഴുതി ഒരു കൊട്ട വച്ചിരിക്കുകയാണ് ഇപ്പോൾ. സുധീരനു മാത്രം കത്തെഴുതി ഇടാനാണ് പെട്ടി വച്ചിട്ടുള്ളത്. എൻസിപിയിലേക്കു വന്നാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു തരാമെന്നു താൻ അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്.

ഇവിടെയാകുമ്പോൾ തമ്മിൽ തല്ലില്ല. അടിയും പിടിയുമില്ല. സ്വസ്ഥമായി ഇരിക്കാം. പിന്നെ ഇതാണല്ലോ യഥാർത്ഥ കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് കോൺഗ്രസ് ആണോ എന്നും ഉഴവൂർ വിജയൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News