പ്രവാസികളേ നാട്ടിലേക്കു വരണമെങ്കില്‍ പോക്കറ്റടിക്കപ്പെടും; അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ ഏഴിരട്ടി നിരക്കു കൂട്ടി; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 56000 രൂപ

അബുദാബി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. അവധിക്കാലം മുതലാക്കി കേരളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് വിമാനനിരക്കുകള്‍ കമ്പനികള്‍ ഏഴ് ഇരട്ടിവരെ കൂട്ടി. മംഗലാപുരം, കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍നിന്നുള്ള നിരക്കുകളിലാണ് വര്‍ധന. അബുദാബിയില്‍നിന്നു കരിപ്പൂരിലേക്കുള്ള നിരക്ക് 56000 രൂപവരെയായി. എയര്‍ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ കമ്പനികളും നിരക്കു വര്‍ധനയില്‍ പിന്നിലല്ല.

ഈയാഴ്ചയാണ് ഗള്‍ഫിലെ സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകള്‍ അവസാനിക്കുന്നത്. ഇതിനു ശേഷമാണ് കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്കു വരിക. ഇതു മുതലെടുത്താണ് നിരക്കു വര്‍ധന. വിമാന ഇന്ധനത്തിന് വില വളരെക്കുറഞ്ഞ സാഹചര്യത്തിലാണ് നിരക്കുവര്‍ധനയെന്നതും ശ്രദ്ധേയമാണ്. ബജറ്റ് എയര്‍ലൈനുകള്‍ പോലും വന്‍ നിരക്കു വര്‍ധനയാണു വരുത്തിയിരിക്കുന്നത്.

കരിപ്പൂര്‍-അബുദാബി നിരക്ക് മാര്‍ച്ച് ആദ്യവാരം 8500 രൂപവരെയായിരുന്നു. ഇതാണ് 56000 രൂപയായിരിക്കുന്നത്. ഏപ്രില്‍ ഒന്നിലെ നിരക്കാണിത്. വരും ദിനങ്ങളില്‍ നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണു സൂചന. മംഗലാപുരത്തുനിന്നു ദുബായിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് നിരക്ക് 18500 രൂപയില്‍നിന്ന് 29000 രൂപയായി. സ്‌പൈസ്‌ജെറ്റിന് 21000 രൂപയാണ് നിരക്ക്. കരിപ്പൂരില്‍നിന്നു ദോഹയിലേക്ക് നിരക്ക് 40000 രൂപവരെ വര്‍ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News