കിവികൾക്കു മുന്നിൽ ബംഗ്ലാ കടുവകൾ വിറച്ചു; ന്യൂസിലൻഡിനു തകർപ്പൻ ജയം; ബംഗ്ലാദേശിനെ തോൽപിച്ചത് 75 റൺസിന്

കൊൽക്കത്ത: ഏറെക്കുറെ പുറത്താകൽ ഉറപ്പാക്കിയ മത്സരത്തിൽ ന്യൂസിലൻഡിനു മുന്നിൽ വിറച്ച് ബംഗ്ലാ കടുവകൾ. സൂപ്പർ ടെന്നിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് തകർപ്പൻ ജയം. 75 റൺസിനാണ് ന്യൂസിലാൻഡ് ബംഗ്ലാദേശിനെ തോൽപിച്ചത്. 146 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. 44 റൺസെടുക്കുന്നതിനിടെ 6 മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 12 റൺസെടുത്ത സബ്ബിർ റഹ്മാൻ മാത്രമാണ് ബംഗ്ലാനിരയിൽ ടോപ് സ്‌കോറർ. തമിം ഇഖ്ബാൽ (3), മുഹമ്മദ് മിഥുൻ (11), ഷാകിബ് അൽ ഹസ്സൻ (2), സൗമ്യ സർക്കാർ (6) എന്നിവരാണ് പുറത്തായത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് കെയിൻ വില്യംസന്റെയും കോളിൻ മൺറോയുടെയും റോസ് ടെയ്‌ലറുടെയും ബാറ്റിംഗ് മികവിലാണ് 145 റൺസ് അടിച്ചത്. ഇവർ ഒഴികെ മറ്റാരും കിവി നിരയിൽ രണ്ടക്കം കടന്നില്ല. മധ്യനിരയും വാലറ്റവും അമ്പേ പരാജയമായി. നികോളാസ് (7), കൊറി ആൻഡേഴ്‌സൺ (0), എലിയറ്റ് (9), സാന്റ്‌നർ (3), നഥാൻ മക്കുല്ലം (0) എന്നിവർ വളരെ വേഗം മടങ്ങി. 9 റൺസുമായി റോഞ്ചിയും 6 റൺസുമായി മക്ലിനഗനും പുറത്താകാതെ നിന്നു.

5 വിക്കറ്റു വീഴ്ത്തിയ മുസ്തഫിസുർ റഹ്മാനാണ് കിവികളെ തകർത്തത്. 4 ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്താണ് മുസ്തഫിസുർ 5 വിക്കറ്റ് വീഴ്ത്തിയത്. അൽ അമിൻ ഹൊസൈൻ 2 വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News