മകളുടെ വിവാഹവേദിയില്‍ നൃത്തച്ചുവടുകളുമായി ചിരഞ്ജീവിയെത്തും; വിവാഹച്ചടങ്ങുകള്‍ ബംഗളുരുവില്‍

ഹൈദരാബാദ്: തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ വീട്ടില്‍ കല്യാണമേളമാണിപ്പോള്‍. മകള്‍ ശ്രീജയുടെയും എന്‍ആര്‍ഐ ബിസിനസുകാരന്‍ കല്യാണിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അവസാനവട്ടം പരിശോധിക്കുന്നതിരക്കിലാണ് സൂപ്പര്‍താരം. ശ്രീജയുടെ രണ്ടാം വിവാഹമാണിത്. മറ്റന്നാളാണ് വിവാഹച്ചടങ്ങുകള്‍.

നേരത്തേ ബിജെപി നേതാവ് സിരിഷ് ഭരദ്വാജുമായുള്ള വിവാഹബന്ധം ശ്രീജ വേര്‍പെടുത്തിയിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ഇത്. സിരിഷ് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ആരോപണവുമായി ശ്രീജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് കല്യാണുമായുള്ള വിവാഹം നിശ്ചയിച്ചത്.

ശ്രീജയുടെ സ്‌കൂളിലെ സഹപാഠികൂടിയാണ് കല്യാണ്‍. ഇരുവരും കുടുംബപരമായി ദീര്‍ഘകാലത്തെ പരിചയക്കാരാണ്. അമേരിക്കയില്‍ ജുവല്‍റി ബിസിനസുകാരനാണ് കല്യാണ്‍. വിവാഹശേഷം ശ്രീജയും അമേരിക്കയിലേക്കു പോവും. ബംഗളുരുവിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്.അടുത്തബന്ധുക്കളെയും കുടുംബ സുഹൃത്തുക്കളെയും മാത്രമേ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുള്ളൂ.

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി നാളെ വൈകിട്ട് സംഗീത് ചടങ്ങു സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് മുപ്പതിന് ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ വിപുലമായ വിരുന്നു സല്‍കാരവും ഒരുക്കിയിട്ടുണ്ട്. നാളെ നടക്കുന്ന സംഗീത് ചടങ്ങില്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും നൃത്തച്ചുവടുകളുമായി രംഗത്തെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News