വിഷുവിനു വിഷരഹിത പച്ചക്കറിയുമായി സിപിഐഎം ഒരുക്കുന്നത് 1,500 കേന്ദ്രങ്ങൾ; 25,000 ഏക്കറിലെ കൃഷി വിളവെടുപ്പിനു തയ്യാറെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിനെന്ന പോലെ വിഷരഹിത പച്ചക്കറിയുമായി വിഷുവിനെയും വരവേൽക്കാൻ സിപിഐഎം ഒരുങ്ങി. വിഷുവിനും വിഷരഹിത പച്ചക്കറി കാംപയിന്റെ ഭാഗമായി സിപിഐഎം എത്തുന്നു. 1,500 വിപണികളാണ് ഇത്തവണ വിഷരഹിത പച്ചക്കറിക്കായി സിപിഐഎം ആരംഭിക്കുന്നത്. ഇതിനായി 25,000 ഏക്കറിൽ ജൈവ പച്ചക്കറി വിളവെടുപ്പിനു തയ്യാറായതായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഇതിനകം തന്നെ സംസ്ഥാനത്ത് 91 വിപണികൾ ആരംഭിച്ചു. ഏപ്രിൽ ആദ്യവാരത്തോടെ വിളവെടുപ്പ് വ്യാപകമായി ആരംഭിക്കാനാകും.

ഇങ്ങനെ വിളവെടുക്കുന്ന പച്ചക്കറികൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. സഹകരണസംഘങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു പ്രദേശത്ത് കൂടുതലായി ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ശേഖരിക്കാനും കുറവുള്ള ജില്ലകളിൽ വിതരണം ചെയ്യുതിനുമുള്ള ക്രമീകരണവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഉത്സവസമയങ്ങളിൽ കേരളത്തിലെ പച്ചക്കറി വിപണിയിൽ വമ്പിച്ച വിലക്കയറ്റം അനുഭവപ്പെടാറുണ്ട്. എന്നാൽ, വിലക്കയറ്റം പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുന്നു. സർക്കാരിന്റെ ഈ നിസംഗാവസ്ഥ ജനങ്ങളിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഉത്സവകാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ഇടപെടൽ കൂടിയാണ് ഇതെന്നും സിപിഐഎം പ്രസ്താവനയിൽ അറിയിച്ചു.

വിഷുപോലുള്ള ആഘോഷ സമയങ്ങളിൽ വിതരണം ചെയ്യപ്പെടുന്ന വിഷലിപ്തമായ പച്ചക്കറികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ജനകീയ ജൈവപച്ചക്കറി കൃഷി കാംപയിന് സിപിഐഎം രൂപം നൽകിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓണക്കാലത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിഷുവിനും വിഷരഹിത പച്ചക്കറി എന്ന കാംപയിൻ ആരംഭിച്ചത്. വിഷുവിന് പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ നവംബറിൽ ത െആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here