ദിവസേന രണ്ടു കാപ്പി കുടിക്കുന്നവർ അറിയാൻ; കുട്ടികളുണ്ടാകാതിരിക്കാൻ സാധ്യത

ദിവസേന രണ്ടു കാപ്പി കുടിക്കുന്ന ദമ്പതികൾക്കൊരു മുന്നറിയിപ്പുണ്ട്. കുട്ടികളുണ്ടാകില്ല. ഗർഭിണിയാകുന്നതിനു മുമ്പ് ഭാര്യ രണ്ടു കാപ്പി കുടിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ ആ ഗർഭം അലസിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. ശരീരത്തിൽ കഫേന്റെ അളവു കൂടുതലുള്ളവരിൽ ഗർഭം അലസുന്നതിനുള്ള സാധ്യത 74 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. ഗർഭകാലത്തിനു മുമ്പേ കഫേന്റെ അളവു കൂടുതൽ ശരീരത്തിൽ ഉണ്ടായാലും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതലാണ്.

ഗർഭത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ രണ്ടു കാപ്പിയിൽ അധികം കുടിച്ചാൽ ഗർഭധാരണ ശേഷി നഷ്ടമാകാനും സാധ്യതയുണ്ട്. ഇത്തരക്കാരിൽ നാലിൽ ഒരാൾക്ക് ഗർഭച്ഛിദ്രം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഗർഭധാരണത്തിനു മുമ്പ് മൾട്ടിവിറ്റാമിനുകൾ കഴിക്കുന്ന സ്ത്രീകളിലും, ഗർഭധാരണത്തിന്റെ ആദ്യ നാളുകളിൽ മൾട്ടി വിറ്റാമിൻ കഴിക്കുന്നവരിലും ഗർഭം അലസുന്നതിനുള്ള സാധ്യത 79 ശതമാനം കൂടുതലാണെന്നു കണ്ടെത്തി. ബ്രിട്ടനിൽ ഏഴിൽ ഒരു ദമ്പതികൾ വന്ധ്യത അനുഭവിക്കുന്നുണ്ട്.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സൊസൈറ്റി നിർദേശിക്കുന്നത് ഗർഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകൾ ദിവസം രണ്ടു കാപ്പി എന്ന കണക്കിൽ ഒതുക്കണമെന്നാണ്. ഗർഭധാരണത്തിനു മുമ്പും ശേഷവും ഫോളിക് ആസിഡ് ഉപയോഗിക്കണം. ഗർഭധാരണം പ്രതീക്ഷിക്കുമ്പോൾ വൈറ്റമിൻ ഡിയും കഴിക്കണം. ഗർഭിണികളായ 344 പേരിലാണ് പഠനം നടത്തിയത്. ജീവിതരീതികളായ പുകവലി, കാപ്പികുടി, മൾട്ടിവിറ്റമിന്റെ ഉപയോഗം എന്നിവയാണ് ഗവേഷകർ താരതമ്യം ചെയ്തത്. പഠനം നടത്തിയവരിൽ 98 പേരും ഗർഭം അലസിയവരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here