ആരോഗ്യം വേണമെങ്കിൽ എല്ലാത്തിനോടും യെസ് പറയരുത്; നോ പറയുന്നതു കൊണ്ടുമുണ്ട് ഗുണങ്ങൾ

പ്രധാനമായും സ്ത്രീകളോടാണ് ഇക്കാര്യം പറയാനുള്ളത്. നിങ്ങൾ എല്ലാപ്പോഴും എല്ലാത്തിനോടും യെസ് പറയുന്ന ഒരാളാണെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. സ്ത്രീകളോട് എന്നു ആദ്യം പറഞ്ഞതു കൊണ്ട് പുരുഷൻമാർ കെറുവിച്ചു പോകാൻ വരട്ടെ. ഈ യെസ് പറയുന്ന സ്വഭാവം സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരിലും ഉണ്ട് എന്നതു കൊണ്ട് എല്ലാവരും ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. ആദ്യം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ…

1. പലപ്പോഴും നിങ്ങൾ അങ്ങനെയാണ്. വേണ്ടെന്നു വച്ചാൽ പോലും യെസ് എന്നായിരിക്കും പറയുന്നത്. നോ എന്നു പറയേണ്ട സന്ദർഭങ്ങളിൽ പോലും ചിലരെ സഹായിക്കാനോ അല്ലെങ്കിൽ ചിലരെ വേദനിപ്പിക്കുകയോ വെറുപ്പിക്കുകയെ ചെയ്യാതിരിക്കാൻ വേണ്ടിയും യെസ് പറയേണ്ടി വരുന്നു.

2. പലപ്പോഴും നിങ്ങൾ പലരെയും അങ്ങോട്ട് സഹായിക്കാറുണ്ടാകും. എന്നാൽ, തിരിച്ച് ഒരു സഹായം ചോദിക്കാൻ മടിക്കും. വീടു മാറുന്നതടക്കമുള്ള കാര്യങ്ങളിൽ അല്ലെങ്കിൽ ഒരു നിസാര കാര്യത്തിൽ പോലും അതല്ലെങ്കിൽ ഒരു ഗൗരവമുള്ള കാര്യത്തിൽ പോലും സഹായം ചോദിക്കാൻ മനസ്സ് അനുവദിക്കാറില്ല.

3. പലപ്പോഴും സ്വന്തം കാര്യം സമയത്തു ചെയ്തു തീർക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരുന്നു. കാരണം, ആ സമയങ്ങളിൽ എല്ലാം നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ ഉണ്ടാകും.

4. പലപ്പോഴും നോ പറയാൻ നിങ്ങളെ വിലക്കുന്ന സംഗതി അത് മറ്റുള്ളവർ അഥവാ താൻ നോ പറയുന്ന ആ സുഹൃത്തിനെ വേദനിപ്പിക്കും എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News