ആരോഗ്യം വേണമെങ്കിൽ എല്ലാത്തിനോടും യെസ് പറയരുത്; നോ പറയുന്നതു കൊണ്ടുമുണ്ട് ഗുണങ്ങൾ

അപ്പോൾ വേണ്ടത് ചില സന്ദർഭങ്ങളിൽ എങ്കിലും നോ പറയുക എന്നതാണ്. ്ത് എങ്ങനെ സാധ്യമാക്കാം. ചില അത്യാവശ്യ സന്ദർഭങ്ങളിൽ നോ പറയുന്നത് എങ്ങനെയെന്നു നോക്കാം.

1. തീരുമാനം എടുക്കാൻ കരുത്തു നേടുക

സ്വന്തം തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും പരിശീലിക്കുക എന്നതാണ് ആദ്യത്തെ പടി. അതായത് ഒരു കാര്യം ചെയ്യണമെന്ന് ഒരാൾ ആവശ്യപ്പെടുകയും അത് നിങ്ങളെ കൊണ്ട് സാധിക്കാതെ വരുകയും ചെയ്യുകയാണെങ്കിൽ പറ്റില്ലെന്നു തുറന്നുതന്നെ പറയണം. ക്ഷമിക്കണം, എനിക്ക് താങ്കളെ സഹായിക്കാൻ സാധിക്കില്ല എന്നു തുറന്നു പറയുക. കുറച്ചുകൂടി മാനസികമായി കരുത്തു നേടുകയും പറ്റില്ലെന്നു പറയുന്നതു മൂലമുള്ള കുറ്റബോധം അവഗണിക്കാൻ ശീലിക്കുകയും വേണം.

2. പെട്ടെന്ന് ഉത്തരം പറയാതിരിക്കുക

പെട്ടെന്ന് തീരുമാനം എടുക്കാൻ പറ്റാത്ത ഒരു കാര്യമാണെങ്കിൽ എനിക്ക് ചിന്തിക്കാൻ അൽപം സമയം വേണം എന്നു പറയുക. അത് ആർക്കും സ്വീകാര്യമായ ഒരു മറുപടി ആയിരിക്കും. സമയമെടുത്ത് ആലോചിക്കുക. പക്ഷേ, പറഞ്ഞ സമയത്ത് ആൾക്ക് മറുപടി കൊടുത്തിരിക്കണം.

3. സ്വന്തം വികാരങ്ങളും പരിഗണിക്കണം

ഒരു കാര്യത്തിൽ ഒരാൾക്ക് മറുപടി കൊടുക്കുന്നതിനു മുമ്പ് സ്വന്തം വികാരങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. സ്വന്തം വികാരങ്ങളിൽ നിങ്ങൾ സംതൃപ്തനാണെന്നു ഉറപ്പുവരുത്തുക. ജോലിക്കൂടുതൽ ഉള്ള സ്ഥലങ്ങളിൽ നിങ്ങൾ അനുഭവിക്കുന്നതു എന്താണെന്നു മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

4. ഒറ്റയടിക്ക് നോ പറയണ്ട

ചിലപ്പോഴൊക്കെ ഒറ്റയടിക്ക് നോ പറയാൻ പറ്റാതെ വരും. അത്തരത്തിലായിരിക്കും സാഹചര്യങ്ങൾ. ഇത്തരം സന്ദർഭങ്ങളിൽ ഇതിനു മറ്റാരുടെയെങ്കിലും സഹായം തേടാം. ഒപ്പം, ഇക്കാര്യത്തിൽ ഒരു ബദൽ നിർദേശം മുന്നോട്ടു വയ്ക്കുകയുമാകാം. അതല്ലെങ്കിൽ സഹായിക്കാൻ ഉദ്ദേശിക്കുന്ന ആളെ മറ്റൊരാളിലേക്ക് എത്തിച്ചു കൊടുക്കുകയുമാവാം.

5. എക്‌സ്‌ക്യൂസ് പറയേണ്ടതില്ല

ചിലർ വിചാരിക്കുന്നതു ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ട് അതു ചെയ്യാൻ പറ്റില്ല എന്നു പറയുമ്പോൾ അവർക്ക് എന്തു തോന്നും എന്നാണ്. ഇക്കാര്യത്തിൽ അങ്ങനൊരു ചിന്തയുടെ ആവശ്യമേ ഇല്ല. നിങ്ങൾ ചെയ്യേണ്ടത് ഒന്നു റിലാക്‌സ് ചെയ്ത് ഒരു ദീർഘശ്വാസമെടുത്ത് സ്വന്തം ജോലിയിൽ വ്യാപൃതനാകുക എന്നതു മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News