ജീവിതത്തിലെ സന്തോഷങ്ങൾക്ക് പച്ചക്കറി നിർബന്ധമാക്കുക

പച്ചക്കറികൾ ധാരാളം കഴിക്കണമെന്നു പറയാറുണ്ട്. എന്നാൽ, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? പല ലൈംഗിക രോഗ വിദഗ്ധരും ഇതേ കാര്യം പറയാറുണ്ട്. ലൈംഗികതയും പച്ചക്കറികളും തമ്മിൽ എന്താണ് ബന്ധം എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാൽ, വളരെ കാര്യമായ ബന്ധം തന്നെ ഉണ്ട്. ലൈംഗികശേഷി വർധിപ്പിക്കാനും വികാരം കൂട്ടാനും അമിതവികാരം ശമിപ്പിക്കാനും പച്ചക്കറികൾ ഉത്തമമാണെന്ന് ലൈംഗികരോഗ വിദഗ്ധർ പറയുന്നു.

കയ്പയ്ക്ക, വെണ്ടക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് പുരുഷൻമാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും തെളിയിക്കുന്നത്. ലൈംഗികമായ കഴിവു വർധിപ്പിക്കാൻ ഇത് പുരുഷൻമാർക്ക് സഹായകമാകും. ചേന, ചേമ്പ്, ഇലക്കറികൾ, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നീ പച്ചക്കറികളാണ് സ്ത്രീകളിൽ ലൈംഗികശേഷി വർധിപ്പിക്കാൻ അത്യുത്തമം. കോളിഫ് ളവർ കൊണ്ടുണ്ടാക്കുന്ന ഏതുതരം കറിയും ഉത്തേജനം നൽകുന്നവയാണ്.

മാങ്ങ, ചക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവയും സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഗുണപ്രദമാണ്. ചക്കയുടെ സീസണിൽ ചക്കക്കുരു എടുത്തു സൂക്ഷിക്കുക. ഇവ കൂട്ടിവച്ച് ചളിമണ്ണു കൊണ്ട് മൂടി ഒരുമാസം കഴിഞ്ഞ് എടുത്തു ഉപ്പേരി വച്ചു കഴിച്ചു നോക്കൂ. ലൈംഗികബലക്ഷയം മാറ്റുന്നതിനു ഉത്തമമാണ്. താമരച്ചക്കയും പ്രത്യേകഫലം നൽകുന്ന പച്ചക്കറി വർഗമാണ്. ലൈംഗികോദ്ധാരണ ശക്തി വർധിപ്പിക്കാൻ തക്കാളി, കോവയ്ക്ക, ഉള്ളിത്തണ്ട്, വാഴക്കുടപ്പൻ, കടച്ചക്ക, കാബേജ് എന്നിവ തോരൻ വച്ച് ദിവസവും 180 ഗ്രാം വീതം കഴിച്ചാൽ മതി. ലൈംഗികബലക്ഷയം, ശീഘ്രസ്ഖലനം മാറാനും ഇത് നല്ലതാണ്.

നേന്ത്രപ്പഴവും ചക്കപ്പഴവും നെയ്യ് ചേർത്ത് വരട്ടിക്കഴിച്ചാൽ പുരുഷൻമാരിലും സ്ത്രീകളിലും വികാരം ജനിപ്പിക്കാൻ സഹായിക്കും. സ്ത്രീകളിൽ സ്തനവലുപ്പം വർധിപ്പിക്കാൻ കടച്ചക്കത്തോരൻ കഴിച്ചാൽ മതി. ബീൻസ് പയർ അരച്ചു കൽക്കം ചേർത്തു പശുവിൻ നെയ്യിൽ കാച്ചിക്കഴിച്ചാൽ അമിതമായ ലൈംഗികവികാരമുള്ളവർക്ക് അതുകുറയാൻ സഹായിക്കും. കൂർക്കയും കുമ്പളങ്ങയും അമിത വികാരം കുറയ്ക്കാൻ സഹായിക്കും.

മത്തങ്ങ തോടുകളഞ്ഞു കുരു അടക്കം പാലിൽ പാകം ചെയ്തു നെയ്യിൽ കടുകു വറുത്തിട്ടു കുരുമുളകും ഉപ്പിനു പകരം ഇന്തുപ്പും ചേർത്ത് കഴിക്കുന്നത് പുരുഷൻമാരിലെ ലൈംഗിക മരവിപ്പ് മാറിക്കിട്ടാൻ ഉത്തമമാണ്. ശുക്ലവർധനവിനായി ഉഴുന്നു നെയ്യിൽ വറുത്തു പൊടിച്ചു പാലിൽ കലക്കി കുരുമുളകു പൊടി അൽപം ചേർത്ത് വയ്ക്കുക. അൽപം കഴിഞ്ഞ് കഴിക്കുന്ന സമയത്ത് ഒരുനുള്ള് ഏലത്തരിയും ചേർത്തു കഴിച്ചാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News