പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക വാഹനം; ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ പൊലീസ് കേസെടുത്തു; നടപടി ഡിജിപിക്ക് നല്‍കിയ പ്രത്യേകപരാതിയില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക പൊലീസ് വാഹനം നല്‍കിയ സംഭവത്തില്‍ ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിനപ്പുറം മറ്റു വകുപ്പുകള്‍ ഒന്നും ചുമത്താന്‍ പൊലീസ് തയ്യാറായിട്ടില്ല

പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ പരാതിയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് തൃശൂര്‍ ജുവനൈല്‍ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ എട്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വിയ്യൂര്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഡിജിപിക്ക് പ്രത്യേക പരാതി നല്‍കിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 23, സിആര്‍പിസി 153 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 23 പ്രകാരം ആറ് മാസം വരെ തടവോ പിഴയോ ലഭിക്കാവുന്നതാണ്.
തൃശൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്നീട് ജുവനൈല്‍ കോടതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. രാമവര്‍മപുരം പൊലീസ് അക്കാദമിയിലാണ് ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസ് വാഹനം ഉപയോഗിച്ചത്. വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ പുറത്ത് വിട്ടിരുന്നു. മൂന്നു വ്യത്യസ്ത വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നിലും വ്യത്യസ്ത വാഹനങ്ങളാണ് ഐജിയുടെ മകന്‍ ഓടിക്കുന്നത്. ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പൊലീസ് അക്കാദമി ഐജിയുടെ വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിക്കുന്നത്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News