ഉത്തരാഖാണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു; ഇന്ന് കേന്ദ്ര മന്ത്രിസഭ ചേരുമെന്ന് സൂചന; രാഷ്ട്രപതി ഭരണത്തിന് നീക്കം

ദില്ലി: ഉത്തരാഖാണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നേക്കും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ശനിയാഴ്ച്ച രാത്രി കാബിനറ്റ് കൂടി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിലെ ഹരീഷ് റാവത്തിന്റെ മന്ത്രിസഭ തിങ്കളാഴ്ച്ച വിശ്വാസവോട്ട് നേടാനിരിക്കെയാണ് ഈ നീക്കം.

ഹരീഷ് റാവത്ത് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി അവകാശവാദം ശക്തമാക്കിയതോടെയാണ് ഗവര്‍ണര്‍ കെകെ പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ഇടപെടല്‍ ആവശ്യപ്പെട്ടത്. നേരത്തെ ബിജെപി എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപികരണത്തിനുള്ള പിന്തുണ രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഗവര്‍ണറും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

കൂറുമാറിയ എംഎല്‍എമാര്‍ക്ക് ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ വിമത എംഎല്‍എമാര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമെന്നാണ് ഹരീഷ് റാവത്ത് പ്രതികരിച്ചത്. ഇതിനിടെ ഒമ്പത് വിമത എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്‌വാള്‍ അയോഗ്യരാക്കി. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ളവരെയാണ് അയോഗ്യരാക്കിയത്.

തിങ്കളാഴ്ച്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ വിലപേശല്‍ നടത്തുതകയാണെന്ന് എംഎല്‍മാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News