‘അയാളുടെ 15 ഭാര്യമാരില്‍ ഒരാളാണ് ഞാന്‍’: വാര്‍ത്തകള്‍ ചിരിപ്പിച്ചെന്ന് മേഘ്‌ന രാജ്; വ്യവസായിയുടെ ആരോപണങ്ങള്‍ക്കെതിരെ പരാതി നല്‍കി

വിവാഹവാഗ്ദാനം നല്‍കി വ്യവാസായിയെ വഞ്ചിച്ചുവെന്ന വാര്‍ത്തയില്‍ തനിക്ക് തമാശയാണ് തോന്നിയതെന്നും ഭാര്യയെന്ന ആരോപണം താന്‍ നിഷേധിച്ചിരുന്നുവെന്നും തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ്.

‘എപ്പോഴും തന്റെ വിവാഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാവര്‍ക്കും ഞാന്‍ വിവാഹിതയാകണം, അല്ലെങ്കില്‍ എന്നെ വിവാഹം കഴിക്കണം എന്നിങ്ങനെയാണ് അതെല്ലാം.’ ഏറ്റവും അവസാനം സംഭവിച്ചത് ഒരു തമാശയാണെന്നും മേഘ്‌ന പറയുന്നു.

ബംഗളൂരു കമ്മീഷണര്‍ക്ക് ആരോ ഇമെയില്‍ ആയി അയച്ചുനല്‍കിയ പരാതിയായിരുന്നു അത്. അതിലാകട്ടെ മേഘ്‌ന തന്റെ ഭാര്യ ആണെന്നാണ് പറയുന്നത്. അയാള്‍ക്ക് പത്ത്, പതിനഞ്ച് ഭാര്യമാര്‍ ഉള്ളതില്‍ ഒരാളാണ് താനെന്നാണ് പറയുന്നത്. ഈ വാര്‍ത്ത തന്നെ ചിരിപ്പിക്കുകയാണ് ചെയ്തതെന്നും തന്നെ അറിയാവുന്ന് ആരും അത് വിശ്വസിക്കുകയില്ലെന്നും താരം പറയുന്നു. അയാള്‍ ആരാണെന്ന് പോലും തനിക്കറിയില്ല. വിഷയത്തില്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് കമ്മീഷണര്‍ പറഞ്ഞിരുന്നെന്നും മേഘ്‌ന മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയാണ് മേഘ്‌നക്കെതിരെ ബാംഗളൂരു പൊലീസിന് പരാതി നല്‍കിയിരുന്നത്. മേഘ്‌ന വിവാഹം കഴിക്കാമെന്ന് വാക്കു നല്‍കുകയും പിന്നീട് പിന്തിരിയുകയും ചെയ്തുവെന്നും തെളിവുകള്‍ അവര്‍ തന്നെ നശിപ്പിച്ചുവെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

മേഘ്‌നാ രാജ് വിവാഹം ചെയ്യാമെന്നു പറഞ്ഞു ബിസിനസുകാരനെ പറ്റിച്ചു

അയാള്‍ എന്റെ അഭിമാനത്തെ മുറിവേല്‍പ്പിച്ചു; വിവാഹം ചെയ്യാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News