ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകളുമായി വീണ്ടും കോണ്‍ജുറിംഗ്; ട്രെയിലര്‍ കാണാം

Conjuring-2

ലോകമെങ്ങമുള്ള പ്രേക്ഷകരെ പേടിപ്പിക്കുന്ന കാഴ്ച്ചകളുമായി എത്തിയ ഹൊറര്‍ ചിത്രം കോണ്‍ജുറിംഗിന് രണ്ടാം ഭാഗമെത്തുന്നു. ദ കോണ്‍ജുറിംഗ് 2: ദ എന്‍ഫീല്‍ഡ് പോള്‍ടെജീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ പത്തിന് ചിത്രം റിലീസ് ചെയ്യും.

ജെയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെറ ഫാര്‍മിക, പാട്രിക് വില്‍സണ്‍, സൈമണ്‍ മെക്ബര്‍ണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ജോസഫ് ബിഷാരയാണ് സംഗീതസംവിധാനം.

2013ലാണ് ദ കോണ്‍ജുറിംഗ് പുറത്തിറങ്ങിയത്. 133 കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, 2125 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. മികച്ച വിജയം നേടിയ ലോകഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഓരോ രംഗവും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News