പ്രകാശ് എസ്റ്റേറ്റ് ഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ട കര്‍ഷകരെ സര്‍ക്കാരും വഞ്ചിച്ചു; കര്‍ഷകര്‍ക്ക് ലഭിക്കുന്ന നികുതി രസീതിന് കടലാസ് വിലപോലുമില്ല

കാസര്‍കോട്: വെള്ളരിക്കുണ്ടിലെ പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമി വാങ്ങി വഞ്ചിതരായ ഇരുന്നൂറിലേറെ കര്‍ഷക കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാരും വഞ്ചിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലെ തോട്ടം ഉടമയാണ് പ്ലാന്റേഷന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഭൂമി വില്പന നടത്തി കര്‍ഷകരെ വഞ്ചിച്ചത്.

ഇവര്‍ക്ക് ഭൂനികുതി അടക്കാനുള്ള അവകാശം പുനസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവായെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്ന നികുതി രസീതിന് കടലാസ് വിലപോലുമില്ല. എസ്റ്റേറ്റ് ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News