സൂപ്പര്‍ സ്റ്റാര്‍ പദവി ആഗ്രഹിക്കുന്നില്ലെന്ന് നിവിന്‍ പോളി; മത്സരബുദ്ധിയോടെ സിനിമയെ സമീപിച്ചിട്ടില്ല; രാജേഷ് പിള്ളയ്ക്ക് വേണ്ടി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് പൂര്‍ത്തിയാക്കണം; നിവിന്‍ മനസു തുറക്കുന്നു

മത്സരബുദ്ധിയോടെ താനിതുവരെ സിനിമയെയോ അഭിനയത്തെയോ സമീപിച്ചിട്ടില്ലെന്ന് യുവതാരം നിവിന്‍ പോളി. മികച്ച തിരക്കഥകള്‍, വ്യത്യസ്ത്യമായ വേഷങ്ങള്‍, മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും നിവിന്‍ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കഴുത്തില്‍ തൂക്കിയിട്ട് നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിവിന്‍ പറഞ്ഞു.

ഒരു വേഷം അഭിനയിക്കുന്നതിന് മുന്‍പ് അതിനെക്കുറിച്ച് നന്നായി മനസിലാക്കണമെന്നാണ് കരുതുന്നതെന്നും ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കുന്നതിന് മുന്‍പ് വിവിധ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നെന്നും നിവിന്‍ പറഞ്ഞു.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നപദ്ധതിയായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് കുഞ്ചാക്കോ ബോബനും താനും ചേര്‍ന്ന് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിനുളള ബാക്കി കാര്യങ്ങള്‍ ഒന്നും ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന് വേണ്ടി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നിവിന്‍ വ്യക്തമാക്കി.

രാജേഷ് പിളള തനിക്ക് സഹോദരനെ പോലെയായിരുന്നു. അവസാന സമയത്ത് രാജേഷ് വിളിച്ചപ്പോള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ കാണാന്‍ സാധിച്ചില്ലെന്നും നിവിന്‍ പറഞ്ഞു.

Nivin-Pauly-new-movie
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രമാണ് നിവിന്റേതായി റിലീസിനെ ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് വിനീതാണ്. നോബിള്‍ ബാബു തോമസാണ് നിര്‍മ്മാണം. രണ്‍ജി പണിക്കര്‍, ശ്രീനാഥ് ഭാസി, സായി കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ടി.ജി രവി, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്തആഴ്ച്ച റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News