കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോഡ് മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ മത്സരിക്കും; തീരുമാനം തൃപ്തികരമാണെന്ന് എ.പി അബ്ദുള്‍ വഹാബ്

തിരുവനന്തപുര: സിപിഐഎം- ഐഎന്‍എല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായി. ധാരണ പ്രകാരം ഐഎന്‍എല്‍ മൂന്നു സീറ്റുകളില്‍ മത്സരിക്കും. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോഡ് എന്നീ സീറ്റുകളിലാണ് ഐഎന്‍എല്‍ ജനവിധി തേടുന്നത്.

കൂത്തുപറമ്പിനും, വേങ്ങരക്കും പകരമായാണ് വള്ളിക്കുന്നും കോഴിക്കോട് സൗത്തും ഐഎന്‍എല്ലിന് വിട്ടു നല്‍കിയത്. തീരുമാനം തൃപ്തികരമാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുള്‍ വഹാബ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വേങ്ങര വേണ്ടെന്ന നിലപാടിലായിരുന്നു ഐഎന്‍എല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News