ഗുരുവോ കാമഭ്രാന്തനോ?… ഹോംവര്‍ക്ക് ചെയ്യാത്ത ആറുവയസുകാരിയെ ശിക്ഷിച്ചത് ബലാത്സംഗം ചെയ്ത്; ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തുന്നവര്‍

ഭോപാല്‍: അധ്യാപകന്‍ കാമഭ്രാന്താനായാല്‍ എന്തു സംഭവിക്കുമെന്നാണ് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. ആറാം ക്ലാസുകാരിക്കു ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ നല്‍കിയ ശിക്ഷയെക്കുറിച്ചു കേട്ടാല്‍ പരിഷ്‌കൃത സമൂഹം നാണിക്കും. ബലാത്സംഗം ചെയ്യുകയാണ് അധ്യാപകന്‍ ആറു വയസു മാത്രം പ്രായമുള്ള കുട്ടിക്കു ശിക്ഷ വിധിച്ചത്. ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബലാത്സംഗത്തിനിരയാകുന്ന ആറാമത്തെ പെണ്‍കുട്ടിയാണ് ഇത്. ഭോപാലില്‍നിന്ന് എണ്‍പതു കിലോമീറ്റര്‍ അകലെ കുര്‍സ ഗ്രാമത്തിലാണു സംഭവം. ഇവിടെയുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണു പെണ്‍കുട്ടി. ഇരുപത്തിമൂന്നു വയസുകാരനായ സത്യനാരായണ്‍ വെര്‍മ എന്ന അധ്യാപകനാണ് മനുഷ്യത്വത്തിനു നിരക്കാത്ത ക്രൂരത കാട്ടിയത്.

ഹോം വര്‍ക്ക് ചെയ്യാത്തതിന് ശിക്ഷയായി സ്‌കൂളിന്റെ പിന്നിലെ മുറ്റത്തേക്കു പോകാന്‍ കുട്ടിയോടു പറയുകയായിരുന്നു. പിന്തുര്‍ന്നെത്തിയ കുട്ടിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിക്കു രക്തസ്രാവമുണ്ടാകുന്നത് അമ്മ കണ്ടെത്തി കാര്യം ചോദിക്കുയായിരുന്നു. പെണ്‍കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമമുഖ്യനെക്കൂട്ടി മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News