മധുവിധുവിനു ശേഷം പ്രീതി സിന്റ വീണ്ടും വെള്ളിത്തിരയിലേക്ക്; മടക്കം സണ്ണി ഡിയോൾ ചിത്രത്തിൽ നായികയായി

മുംബൈ: ഏറെ വൈകിയെങ്കിലും ഈമാസം ആദ്യത്തോടെ വിവാഹിതയായ പ്രീതി സിന്റ മധുവിധുവിന്റെ മധുരം മായും മുമ്പേ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തും. സണ്ണി ഡിയോളിന്റെ ആക്ഷൻ ചിത്രത്തിലൂടെയാണ് പ്രീതി സിനിമയിലേക്ക് മടങ്ങി എത്തുന്നത്. ഭയ്യാജി സൂപ്പർഹിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആരാധകരുമായുള്ള ട്വിറ്റർ ചാറ്റിലൂടെ പ്രീതി തന്നെയാണ് താൻ സിനിമയിലേക്ക് മടങ്ങി വരുകയാണെന്ന വിവരം അറിയിച്ചത്. അടുത്ത പ്രോജക്ട് ഭയ്യാജി സൂപ്പർഹിറ്റ് ആണെന്ന് പ്രീതി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരു സിനിമയിലും പ്രീതി അഭിനയിച്ചിട്ടില്ല. 2013-ൽ ഇഷ്ഖ് ഇൻ പാരിസ് ആയിരുന്നു പ്രീതിയുടെ അവസാനചിത്രം.

ദിൽസെയിലൂടെ സിനിമയിൽ എത്തിയ പ്രീതി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. ഈമാസം ആദ്യമായിരുന്നു പ്രീതിയുടെ വിവാഹം. അമേരിക്കയിൽ വ്യവസായിയായ ജീൻ ഗുഡ് ഇനഫാണ് പ്രീതിയുടെ വരൻ. ലോസ് ആഞ്ചലസിൽ രഹസ്യമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ഒന്നും പ്രീതി സൂചിപ്പിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News