പശുവിനെയും ഭാരതത്തെയും മാതാവാക്കിയ ബിജെപിക്കാര്‍ക്ക് വൃദ്ധരെക്കണ്ടാല്‍ കലിയിളകും; വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടിക്കൂട്ടുന്ന ബിജെപി എംപി രദാദിയയുടെ വീഡിയോ കാണാം

vitthal-radadiya

അഹമ്മദാബാദ്: പശുവും അമ്മയും ബിജെപിക്കാര്‍ക്കും സംഘപരിവാറുകാര്‍ക്കും അമ്മയാണ്. വൃദ്ധരായാല്‍ ചവിട്ടിക്കൂട്ടാനുള്ള ഇരകളും. ഗുജറാത്തിലെ ബിജെപി എംപി വിത്തല്‍ രദാദിയ ഒരു മതപരമായ ചടങ്ങില്‍ പ്രായമായ ഒരാളെ ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ടോള്‍ബൂത്തില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ 2012ലും രദാദിയ വിവാദനായകനായിരുന്നു.

രാജ്‌കോട്ടിലെ ജംകന്തോര്‍ണയില്‍ നടന്ന മതപരമായ ചടങ്ങിലാണ് എഴുപതു വയസിലേറെ പ്രായമുള്ളയാളെ രദാദിയ ചവിട്ടുന്നത്. ഇതു കണ്ട ഒരാള്‍ ദൃശ്യങ്ങളെടുത്തു സോഷ്യല്‍മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. നേരത്തേ കോണ്‍ഗ്രസുകാരനായിരുന്ന രദാദിയ പിന്നീട് ബിജെപിയിലേക്കു മാറുകയായിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചയാളോട് അവിടെനിന്നു പോകാന്‍ പറയുകയായിരൂന്നു താനെന്നാണ് രദാദിയയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News