സൗദിയില്‍ നാല് സ്വര്‍ണഖനി കൂടി കണ്ടെത്തി; ഖനികളിലെ തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷമാക്കാന്‍ പദ്ധതി

ജിദ്ദ: എണ്ണയുടെയും സ്വര്‍ണത്തിന്റെയും അക്ഷയപാത്രമായ സൗദി അറേബ്യയില്‍ നാല് സ്വര്‍ണ ഖനി കൂടി കണ്ടെത്തി. ഇതോടെ സൗദിയിലെ സ്വര്‍ണഖനികളുടെ എണ്ണം പത്തായി. എല്ലാ സ്വര്‍ണഖനികളിലായി ഒന്നരലക്ഷം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

പുതിയതായി കണ്ടെത്തിയ ഖനികളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് സൗദി പെട്രോളിയം ആന്‍ഡ് മിനെറല്‍സ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സുല്‍ത്താന്‍ ശൗലി പറഞ്ഞു. നിലവില്‍ ആറു സ്വര്‍ണഖനികളിലായി അറുപത്തയ്യായിരം പേരാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ നിരവധി പേര്‍ ഖനികളുമായി ബന്ധപ്പെട്ട പരോക്ഷ തൊഴിലുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഖനന മേഖലയില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ സാന്നിധ്യം അനുവദിച്ചിട്ടുള്ള ഗള്‍ഫ് രാജ്യമാണ് സൗദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News