ഉച്ചിയിൽ വെയിലടിക്കുന്നതു വരെ കിടന്നുറങ്ങുന്നവരോട് പറയാനുള്ളത്; നിങ്ങൾക്ക് നഷ്ടമാകുന്ന പലതുമുണ്ട്

ഉച്ചിയിൽ വെയിലടിക്കുന്നതു വരെ കിടന്നുറങ്ങുന്നതു പലരുടെയും ഒരു ശീലമാണ്. പ്രത്യേകിച്ച് ഒരു അവധി ദിവസം ആണെങ്കിൽ അത് അൽപം കൂടി നീളും. പ്രവർത്തി ദിവസം പോലും രാവിലെ കിടക്ക വിട്ടെഴുന്നേൽക്കാൻ വലിയ മടിയാണ്. നിങ്ങൾക്ക് ഇത്തരമൊരു സ്വഭാവം ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റാൻ ശ്രമിച്ചോളൂ. കാരണം, രാവിലെ എഴുന്നേൽക്കാൻ മടിച്ച് സുന്ദരമായി കിടന്നുറങ്ങുന്നവർക്ക് നഷ്ടമാകുന്ന പലതുമുണ്ട്. അവ എന്തൊക്കെയാണെന്നല്ലേ ചിന്തിക്കുന്നത്. പറഞ്ഞു തരാം.

1. ബൈക്ക് ഓടിക്കൽ

രാവിലെ ജിമ്മിൽ പോകുന്ന ശീലം ഇല്ലെങ്കിലും അതിരാവിലെ എഴുന്നേറ്റ് ബൈക്കോടിച്ച് അയൽപക്കത്തെ വഴികളിലൂടെയൊക്കെ നടക്കൽ ഒരു രസമാണ്. ചിലർക്കെങ്കിലും അങ്ങനെ ഒരു ശീലം ഉണ്ടായിരിക്കും. എന്നാൽ, രാവിലെ എഴുന്നേൽക്കാൻ മടി കാണിച്ച് കിടന്നാൽ നിങ്ങൾക്ക് ഇതൊന്നും നടക്കില്ല.

2. സുഹൃത്തുക്കളെ കാണൽ

ഒരു സാമൂഹ്യജീവിയായിരിക്കുക എന്നത് വളരെ നല്ല ഒരു കാര്യമാണ്. ഒപ്പം സുഹൃത്തുക്കളെയൊക്കെ കണ്ട് സംസാരിക്കുക എന്നത് അതിലേറെ നല്ലകാര്യം. ജീവിതത്തെകുറിച്ച് സംസാരിക്കാം. ജോലിയെകുറിച്ച് സംസാരിക്കാം. ഒരൽപം തമാശയാകാം. ഒരേ കാര്യത്തിൽ പല അഭിപ്രായങ്ങളുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാകും. പക്ഷേ, രാവിലെ കിടക്കയിൽ ചുരുണ്ടുകൂടിയാൽ പിന്നെ ഇതൊക്കെ എങ്ങനെ സാധ്യമാകും.?

3. സ്വന്തമായി പാചകം ചെയ്യൽ

ആരും അത്ര വലിയ പാചക വിദഗ്ധരൊന്നുമാകില്ല. എന്നാലും ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്നു മാറി തനിച്ച് താമസിക്കുന്നവർക്കെങ്കിലും സ്വന്തമായി പാചകം ചെയ്യേണ്ടതായി വരും. ചിലർക്ക് പുതിയ പാചകരീതികൾ പരീക്ഷിക്കാനും പുതിയ റെസിപ്പികൾ കണ്ടെത്താനും ഇഷ്ടമായിരിക്കും. എന്നാൽ, ഇതിനൊക്കെ രാവിലെ എഴുന്നേൽക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പിന്നെ ഇതിനൊക്കെ സമയം എവിടെ?

4. രാവിലെ എഴുന്നേൽക്കുക

അതുതന്നെ ഒരു വലിയ ജോലിയാണല്ലോ. അതിരാവിലെ എഴുേേന്നറ്റാൽ മാത്രമേ നേരത്തെ ഓഫീസിൽ എത്താനും മറ്റുള്ളവർ എത്തുന്നതിനു മുമ്പ് അവനവനു ചെയ്യാനുള്ളതു ചെയ്തുതീർക്കാനും പറ്റൂ. അങ്ങനെയാകുമ്പോൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാനും പറ്റും. മറ്റു കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയുമാകാം. മാത്രമല്ല രാവിലെ നേരത്തെ എഴുന്നേറ്റ് ഓഫീസിൽ പോകാനിറങ്ങിയാൽ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങും എന്ന പേടിയും വേണ്ട.

5. ജോലിയിൽ ശ്രദ്ധിക്കാം

രാവിലെ നേരത്തെ എഴുന്നേറ്റ് ഓഫീസിൽ എത്തിയാൽ മനസ്സു ശുദ്ധമായിരിക്കാം. സമ്മർദം ഇല്ലാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു ടീം വർക്ക് ആയി ജോലി ഉത്സാഹപൂർണമാക്കാം.

6. എഴുത്തു നടക്കും

ചെറിയ സാഹിത്യവാസനയൊക്കെ ഉള്ളവരാണെങ്കിൽ അത്തരത്തിൽ പലർക്കും രാവിലെ എഴുന്നേറ്റിരുന്ന് എഴുതുന്നതാകും ഇഷ്ടം. എന്നാൽ, മടി പിടിച്ച് ചുരുണ്ടുകൂടിയാൽ പിന്നെ അതെങ്ങനെ നടക്കും. അതുകൊണ്ട് രാവിലെ എഴുന്നേൽക്കാൻ മടിപിടിച്ച് ചുരുണ്ടു കൂടണ്ട.

7. അതിവേഗത്തിൽ ഡ്രൈവ് ചെയ്യണം

രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ എല്ലാം ഒരു തിടുക്കമായിരിക്കും. കുളി, പല്ലുതേപ്പ്, ഭക്ഷണം കഴിക്കൽ, വസ്ത്രം മാറൽ, ഓഫീസിലെത്താനുള്ള തിടുക്കം. എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഓഫീസിൽ എത്താനുള്ള സമയം ആയിട്ടുണ്ടാകും. പിന്നെ ജീവനും കയ്യിൽ പിടിച്ചുള്ള  ഒരു വ്രൈിംഗാണ്. അൽപം നേരത്തെ എഴുന്നേറ്റാൽ പിന്നെ ആ പ്രശ്‌നങ്ങൾ തീർന്നില്ലേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News