മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് കുറ്റ്യാടി, ബാലുശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ

മലപ്പുറം: മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുറ്റ്യാടി, ഗുരുവായൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയാണ് ലീഗ് സ്ഥാനാർത്ഥി. ബാലുശ്ശേരിയിൽ ദളിത് ലീഗ് നേതാവ് യു.സി രാമനാണ് മത്സരിക്കുന്നത്. ഗുരുവായൂരിൽ യൂത്ത് ലീഗ് നേതാവ് പി.എം സാദിഖലിയാണ് മത്സരിക്കുന്നത്. കോൺഗ്രസിൽ നിന്ന് പുതുതായി ലീഗിന് ലഭിച്ച സീറ്റാണ് ഗുരുവായൂർ.

സിറ്റിംഗ് എംഎൽഎമാർ അടക്കം 20 സ്ഥാനാർത്ഥികളുടെ പട്ടിക നേരത്തെ ലീഗ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് മന്ത്രിമാർക്കും ആദ്യഘട്ട പട്ടികയിൽ തന്നെ ലീഗ് സീറ്റും അനുവദിച്ചിരുന്നു. എന്നാൽ, യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം തുടക്കം മുതൽ ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here