വെസ്റ്റ്ഇൻഡീസിനെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ; ആദ്യജയത്തിന്റെ ആശ്വാസവുമായി അഫ്ഗാൻ നാട്ടിലേക്ക്; അഫ്ഗാന്റെ ജയം 6 റൺസിന്

നാഗ്പൂർ: ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താന് ആദ്യജയം. അഫ്ഗാനിസ്താൻ വെസ്റ്റ്ഇൻഡീസിനെ അട്ടിമറിച്ചു. 6 റൺസിനാണ് അഫ്ഗാൻ വിൻഡീസിനെ അട്ടിമറിച്ചത്. 123 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന്റെ പോരാട്ടം നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസിൽ അവസാനിച്ചു. ടൂർണമെന്റിൽ അഫ്ഗാന്‌സ്താന്റെ ആദ്യജയമാണിത്. മുമ്പ് രണ്ടുമത്സരങ്ങളും പരാജയപ്പെട്ടിരുന്നു. സൂപ്പർ ടെന്നിൽ വെസ്റ്റ്ഇൻഡീസിന്റെ അവസാന മത്സരമായിരുന്നു ഇത്. തോറ്റെങ്കിലും വിൻഡീസ് സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളായിരിക്കും വിൻഡീസിന് സെമിയിൽ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here