ബെയ്‌റൂട്ട്: ചരിത്രപ്രസിദ്ധമായ പാല്‍മീറ നഗരം സിറിയന്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. റഷ്യയുമായി ചേര്‍ന്ന് സിറിയ നടത്തിയ ആകാശയുദ്ധത്തിനൊടുവിലാണ് പാല്‍മീറയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് പാല്‍മീറ.
കഴിഞ്ഞവര്‍ഷമാണ് പാല്‍മീറ ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തത്. പുരാതന ആരാധനാലയങ്ങള്‍ നിലനിന്ന നഗരമാണ് ഇവിടം. ഐഎസ് പിടിച്ചെടുത്തതിന് പിന്നാലെ ആരാധനാലയങ്ങള്‍ എല്ലാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. ഇതിന്റെ അവശേഷിപ്പുകളാണ് ഇനി പാല്‍മീറയിലുള്ളത്.
ഐഎസിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ഇനി സിറിയയ്ക്ക് കഴിയും. സൈനിക ഓപ്പറേഷന് വേണ്ടി പുതുതായി പിടിച്ചെടുത്ത നഗരത്തെ ഉപയോഗിക്കാനുമാകും. സിറിയയ്ക്ക് അത്രമേല്‍ തന്ത്രപ്രാധാന്യമുള്ള നഗരമാണ് പാല്‍മീറ. പാല്‍മീര വഴിയാണ് ഐഎസ് അവശ്യസാധനങ്ങള്‍ കടത്തിയിരുന്നത്. ഇത് തടയാനും പുതിയ മുന്നേറ്റം വഴി കഴിയും എന്നാണ് റഷ്യയുടെയും സിറിയയുടെയും വിലയിരുത്തല്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post