സൗദിയിലെ ഹൈവേയിലൂടെ കൈകൊട്ടി പാട്ടുപാടി സ്റ്റിയറിംഗില്‍ തൊടാതെ ഡ്രൈവറാകാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? ഡ്രൈവിംഗ് സീറ്റില്‍ പോലും ഇരിക്കാത്ത ഈ ട്രക്ക് ഡ്രൈവറുടെ വീഡിയോ കണ്ടു നോക്കൂ

മനാമ: നിയമങ്ങളുടെ കാര്യത്തില്‍ കര്‍ക്കശമാണ് സൗദി അറേബ്യ. പിടിവീണാല്‍ കര്‍ക്കശ ശിക്ഷയും ഉറപ്പ്. ഗതാഗത നിയമങ്ങളും കര്‍ശനമാണ്. അവിടെ, തിരക്കേറിയ ഹൈവേയില്‍ ഒരു ഡ്രൈവര്‍ ട്രക്ക് ഓടിച്ചതിങ്ങനെ. ആദ്യം സ്റ്റിയിംഗില്‍നിന്ന് കൈവിട്ടു. പിന്നെ സീറ്റില്‍ ചമ്രം പടിഞ്ഞിരുന്നു. അതും പോരാഞ്ഞ് ഡ്രൈവിംഗ് സീറ്റില്‍നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത സീറ്റിലിരുന്നു കൈകൊട്ടി പാട്ടും തുടങ്ങി. കഴിഞ്ഞദിവസം മുതല്‍ യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളാണിത്. സൗദിയില്‍ എവിടെനിന്നാണ് ഈ വീഡിയോ എന്നു വ്യക്തമല്ല. യെമനിയാണ് ഡ്രൈവര്‍ എന്നു മനസിലാക്കാം. കാബിനിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ എടുത്തതെന്നും കരുതുന്നു. വീഡിയോ കണ്ടു നോക്കൂ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here