എതിർ താരത്തിന്റെ ഇടികൊണ്ട ബ്രിട്ടീഷ് ബോക്‌സർ നിക് ബ്ലാക്ക്‌വെൽ കോമയിൽ; തലച്ചോറിൽ രക്തസ്രാവം; സംഭവം ലോക മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിനിടെ

ലോക മിഡിൽവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ ബ്രിട്ടന്റെ നിക് ബ്ലാക്ക്‌വെല്ലിന് പരുക്ക്. കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നുള്ള തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് നിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരാളിയായ ബ്രിട്ടന്റെ തന്നെ ക്രിസ് യൂബങ്ക് ജൂനിയറുടെ ഇടിയേറ്റാണ് നിക്കിന് പരുക്കേറ്റത്. ഇടിയെ തുടർന്ന് ബോധരഹിതനായി വീണ നിക്കിനെ ആശുപത്രിയിലാക്കി. തുടർന്ന് ഡോക്ടർമാരാണ് നിക് കോമയിലായ വിവരം സ്ഥിരീകരിച്ചത്.

വെംബ്ലി അരീനയിലായിരുന്നു മത്സരം. 12 റൗണ്ടുകളായി നിശ്ചയിച്ചിരുന്ന മത്സരത്തിന്റെ 10-ാമത് റൗണ്ടിലാണ് നിക്കിന് പരുക്കേറ്റത്. നിക്കിന് മത്സരം തുടരാനാകില്ലെന്ന് നിക്കിനെ പരിശോധിച്ച റിംഗിലെ ഡോക്ടർ സ്ഥിരീകരിച്ചു. നിക്കിന്റെ ഇടതു കണ്ണ് നീരു വന്നു വീർത്തിരുന്നു. തുടർന്ന് നിക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിക്കിന് തലച്ചോറിൽ രക്തസ്രാവം ഉള്ളതായും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബ്രിട്ടീഷ് ബോക്‌സിംഗ് ബോർഡ് ജനറൽ സെക്രട്ടറി റോബർട്ട് സ്മിത്ത് അറിയിച്ചു.

മത്സരത്തിലുടനീളം യൂബങ്ക് ജൂനിയറിനായിരുന്നു മുൻതൂക്കം. താൻ കുറച്ച് ശക്തമായ പഞ്ച് ചെയ്തതായി യൂബങ്ക് ജൂനിയർ പറഞ്ഞു. റഫറിക്ക് ഇടി നിർത്തിവയ്പ്പിക്കാമായിരുന്നെന്നും യൂബങ്ക് പറഞ്ഞു. നിലവിലെ ചാമ്പ്യനാണ് നിക് ബ്ലാക്ക്‌വെൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News