ആര്‍എസ്എസിന്റെ അക്ഷരവൈരത്തിന് പകരം ചോദിച്ച് പുസ്തക സ്‌നേഹികള്‍; തലൂക്കരയില്‍ സംഘപരിവാര്‍ കത്തിച്ച അയ്യായിരത്തിന് പകരം എത്തുന്നത് പത്തിരട്ടിയിലധികം പുസ്തകങ്ങള്‍

മലപ്പുറം: പുസ്തക വിരോധികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവച്ച മലപ്പുറം തലൂക്കരയിലെ എകെജി സ്മാരക വായനശാല പുനര്‍ജ്ജനിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയും ബഹുജന കൂട്ടായ്മ വഴിയും ആവേശകരമായ പ്രതികരണമാണ് വായനശാലയുടെ ഭാരവാഹികള്‍ക്ക് ലഭിക്കുന്നത്.

തലൂക്കരയില്‍ കുറച്ചുനാളുകളായി ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണ്. ഇതിന്റെ ഭാഗമായാണ് തലൂക്കര എകെജി സ്മാരക കലാവേദിയുടെ കെട്ടിടത്തിന് നേരെ ആര്‍എസ്എസ് അക്രമം അഴിച്ചുവിട്ടത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ ആര്‍എസ്എസ് തീവച്ചു നശിപ്പിച്ചു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വായനശാല പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്. അയ്യായിരം പുസ്തകങ്ങള്‍ക്ക് പകരം അതിലേറെ പുസ്തകങ്ങള്‍ സമാഹരിക്കുക എന്നതാണ് ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ലക്ഷ്യം.

#CPIM #EachOneGiveOneBe a Part of the Resistance!!EACH ONE GIVE ONEIn a unique protest against the burning of books…

Posted by CPIM on Sunday, 27 March 2016

പുസ്തക ശേഖരണത്തിനായി വായനശാല പുനരുദ്ധാരണ സമിതി രൂപീകരിച്ചു. ഇതിനായി സോഷ്യല്‍ മീഡിയ വഴിയും മറ്റും സംഘാടകര്‍ പുസ്തക ശേഖരണ പ്രചരണവും തുടങ്ങി. മികച്ച പ്രതികരണമാണ് സംഘാടകര്‍ക്ക് ലഭിക്കുന്നത്. ഖത്തറിലുള്ള കാസര്‍ഗോഡ് സ്വദേശി മനോജ് 15,000 രൂപയുടെ പുസ്തകങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെളിയംകോട് സ്വദേശി സവാദ് 10,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി നല്‍കും. കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായ അന്‍വര്‍ കുരിക്കള്‍ സ്വന്തം പുസ്തക ശേഖരത്തിലെ ആയിരത്തോളം പുസ്തകങ്ങളാണ് ഗ്രന്ഥശാലയിലേക്ക് നല്‍കാമെന്നേറ്റത്.

അവര്‍ ഫാസിസ്റ്റ്കള്‍ എന്നും ഇങ്ങിനെയാണ്,അവര്‍ സാംസ്ക്കാരിക നായകരേയും, എഴുത്തുകാരേയും, കൊന്നു തളളും, പക്ഷേ അവരറിയുന്നില്…

Posted by Anwar Kurikkal on Saturday, 26 March 2016

പുസ്തക സമാഹരണത്തിനായി ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലെമ്പാടും വിവിധ കാമ്പസുകളിലും ഉള്‍പ്പടെ പ്രതിനിധികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. #വര്‍ഗീയതക്കെതിരെ_അക്ഷരവെളിച്ചം, #EachOneGiveOne എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ ലഭ്യമാണ്. സോഷ്യല്‍മീഡിയ വഴിയുള്ള കാമ്പയിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പുസ്തക വിരോധികളായ ആര്‍എസ്എസുകാരുടെ ഫാസിസ്റ്റ് മനോഭാവത്തിനെതിരായ കാമ്പയിന്‍ കൂടിയാണിത്. ഇതിനകം നിരവധി പേര്‍ ഫോണിലൂടെയും മറ്റും പുസ്തകവും സാമ്പത്തികവും നല്‍കി സഹായിക്കാമെന്ന് ഏറ്റു. സോഷ്യല്‍ മീഡിയ വഴി ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രില്‍ 12 വരെ പുസ്തകത്തിനായുള്ള പ്രചരണം നീണ്ടുനില്‍ക്കും. 15ഓടെ പുസ്തകങ്ങള്‍ എകെജി സ്മാരക ഗ്രന്ഥശാലയ്ക്ക് കൈമാറാനാണ് പദ്ധതി എന്നും സംഘാടകരില്‍ ഒരാളായ ജൂലിയസ് മിര്‍ഷാദ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പുസ്തകം നല്‍കാന്‍ തയ്യാറുള്ളവര്‍ കെടി മുസ്തഫ, എകെജി സ്മാരക കലാവേദി & ഗ്രന്ഥശാല, തലൂക്കര, ആലത്തിയൂര്‍ പിഒ, മലപ്പുറം (ജില്ല), പിന്‍ – 676102 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കാം. +91 9446400685 (ജൂലിയസ് മിര്‍ഷാദ്) ആണ് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍.

തലൂക്കര, എകെജി സ്മാരക ഗ്രന്ഥാലയം പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ബന്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ ആലത്തിയൂര്‍ ശാഖയില്‍ ആരംഭിച്ച (Bank Account no_020601330007727,
IFSC- ICIC00TUCBL) ബാങ്ക് അക്കാണ്ട് വഴിയും പുസ്തകങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കാം.

നാസി ജര്‍മ്മനിയില്‍ ഗീബല്‍സിന്റെ നേതൃത്വത്തില്‍ വ്യാപകമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ജര്‍മ്മന്‍വിരുദ്ധമെന്ന…

Posted by Dr.T.M Thomas Isaac on Saturday, 26 March 2016

ആര്‍.എസ്.എസ്. എന്ന സംഘടനയുടെ അക്ഷരവിരോധം നമുക്ക് അറിയാവുന്നതാണ്. കഴിഞ്ഞ എ കെ ജി ദിനത്തില്‍ ആര്‍എസ്എസുകാര്‍ തീയിട്ട ആലത്…

Posted by Kadakampally Surendran on Sunday, 27 March 2016

#വർഗീയതക്കെതിരെ‌‌‌_അക്ഷരവെളിച്ചം#EachOneGiveOneപ്രിയ സുഹൃത്തുക്കളേ,തിരൂർ തലൂക്കര എ.കെ.ജി. ഗ്രന്ഥാലയം ആർ.എസ്‌.എസ്‌. ത…

Posted by T P Bineesh Onchiyam on Friday, 25 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News