എന്തുകൊണ്ട് പുരുഷൻമാരുടെയും സ്ത്രീകളുടെയും ഷർട്ടുകളിൽ ബട്ടൺ വ്യത്യസ്ത വശങ്ങളിൽ ഫിറ്റ് ചെയ്യുന്നു?

ഷർട്ട് പരുഷൻമാരുടെ മാത്രം കുത്തകയല്ല ഈ പുതിയ കാലത്ത്. എന്നാൽ, നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. പുരുഷൻമാർ ഇടുന്ന ഷർട്ടിനും സ്ത്രീകൾ ഇടുന്ന ഷർട്ടിനും ഒരു വ്യത്യാസം. രണ്ടിനും ബട്ടണുകൾ വ്യത്യസ്ത വശങ്ങളിലാണ് തുന്നിപ്പിടിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ടായിരിക്കാം ഇതെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാണാൻ ഒരുപോലുള്ള ഷർട്ടായിരിക്കും എങ്കിലും ബട്ടണുകൾ വ്യത്യസ്ത വശങ്ങളിൽ പിടിപ്പിക്കുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും. അതായത്, സ്ത്രീകളുടെ ഷർട്ടിന്റെ ബട്ടൺ ഇടതുവശത്തും പുരുഷൻമാരുടെ ഷർട്ടിന്റെ ബട്ടൺ വലതു വശത്തുമാണ്.

എന്താണ് പ്രധാന കാരണം?

പ്രധാന കാരണം മറ്റൊന്നുമല്ല. ഷർട്ട് നിർമിക്കുന്നയാൾക്ക് അതു തിരിച്ചറിയുന്നതിനുള്ള മാർഗമാണ് ഇത്. ഇതൊരു പ്രധാന കാരണം അല്ലെങ്കിൽ പോലും അതും ഒരു കാരണമാണ്. ഇനി താഴേക്ക് മറ്റു കാരണങ്ങൾ കൂടി വായിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഒരു വസ്ത്രത്തിന്റെ രണ്ടു വശങ്ങളെ ചേർത്തു വയ്ക്കുന്നതിനാണ് ബട്ടൺ എന്നു നമുക്കെല്ലാവർക്കും അറിയാം. ആദ്യകാലങ്ങളിൽ ബട്ടൺ ഒരു അലങ്കാര വസ്തുവായിട്ടായിരുന്നു വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിച്ചിരുന്നത്. പിന്നീട് ബട്ടൺ ഹോളുകൾ കണ്ടുപിടിക്കുകയും അങ്ങനെ ബട്ടണുകൾ രണ്ടുവശം തുറന്ന ഷർട്ടുകൾ ചേർക്കാൻ ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ വശങ്ങളിൽ ബട്ടൺ പിടിപ്പിക്കുന്നതിനെ ചൊല്ലി നിരവധി സിദ്ധാന്തങ്ങൾ ഇന്നു പ്രചരിക്കുന്നുണ്ട്. എന്താണ് അവയെല്ലാം എന്നു നോക്കാം.

1. വേലക്കാരിക്കോ വേലക്കാരനോ വേണ്ടി

വിക്ടോറിയൻ യുഗത്തിലെ സ്ത്രീകൾ ധാരാളം വസ്ത്രങ്ങൾ ധരിക്കുന്ന കൂട്ടത്തിലായിരുന്നു. അതും ഒരൽപം പണമുള്ള കൂട്ടത്തിലാണെങ്കിൽ അത് ധരിപ്പിക്കാനും ബട്ടൺ ഇട്ടുകൊടുക്കാനും വേലക്കാർ വേണമെന്നു നിർബന്ധമായിരുന്നു. വേലക്കാർ മിക്കവരും വലംകൈയൻമാരാണെന്നിരിക്കെ സ്ത്രീകൾക്ക് ബട്ടൺ ഇട്ടുകൊടുക്കാൻ എളുപ്പം ഇടതുവശത്തായിരുന്നു. പുരുഷൻമാർ സ്വയം ഷർട്ട് ഇടുന്നവരായതിനാൽ അവർക്ക് മറുവശത്തും ബട്ടൺ പിടിപ്പിച്ചു.

2. ലൈംഗികാവശ്യങ്ങൾ

ഇന്നത്തെ കാലത്ത് ഇതൊരു പ്രായോഗികമായ ഒന്നാണെന്നു ആരും വിശ്വസിക്കില്ല. എന്നിരുന്നാൽ പോലും സ്ത്രീകൾ എപ്പോഴും പണ്ടുമുതലേ കീഴ്‌പ്പെട്ടവളായിരുന്നു. പണ്ടുമുതൽ തന്നെ ലൈംഗികതയ്ക്കായി സ്ത്രീ നിർബന്ധിക്കപ്പെടുന്നു. അതും ബട്ടണിന്റെ കാര്യത്തിലായിരുന്നു പ്രധാനം. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രത്തിൽ ബട്ടൺ എവിടെ വയ്ക്കുന്നു എന്നതു മാത്രമായിരുന്നില്ല പ്രധാനം. അതൊരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി കൂടി കണ്ടിരുന്നു.

3. യുദ്ധതന്ത്രം

ഇതൊരു യുദ്ധതന്ത്രം കൂടിയായിരുന്നു വിക്ടോറിയൻ യുഗത്തിൽ. രണ്ടായിരുന്നു പുരുഷൻമാർക്ക് ഇക്കാര്യത്തിൽ ഗുണം. അതായത് വസ്ത്രത്തിനുള്ളിൽ ആയുധം ഒളിപ്പിച്ചു വയ്ക്കാം. വലതുവശത്ത് ബട്ടൺ ആകുമ്പോൾ വലംകയ്യൻമാരായ പടയാളികൾക്ക് വലതു കൈ കൊണ്ട് ആയുധം വലിച്ചെടുക്കുകയും ഇടതുകൈ കൊണ്ട് ബട്ടൺ അഴിക്കുകയും ഒരേസമയം ചെയ്യാം.

4. കുട്ടികളും ഒരു കാരണമാണ്

സ്ത്രീകൾക്ക് ഇടതുവശത്ത് ബട്ടൺ നൽകിയത് പ്രധാനമായും അവരുടെ കുട്ടികളെ ഓർത്താണ്. കാരണം, സ്ത്രീകൾക്ക് കുട്ടികളെ മുലയൂട്ടാൻ എളുപ്പം ഇടതുവശത്താണ് എന്നതിനാൽ അവരുടെ എളുപ്പത്തിനു വേണ്ടിയാണ് അതെന്ന് ഒരു സിദ്ധാന്തം പറയുന്നു. കാരണം, മിക്ക സ്ത്രീകളും കുട്ടികളെ പിടിക്കുന്നത് ഇടതുവശത്തേക്കാണ്. വലംകൈ മറ്റു കാര്യങ്ങൾ നിർവഹിക്കാനും ഉപയോഗിക്കുന്നു.

5. നെപ്പോളിയൻ

നെപ്പോളിയനും ബട്ടണും തമ്മിൽ എന്തുബന്ധം എന്ന് ആലോചിക്കുകയാണോ? കാര്യം മറ്റൊന്നുമല്ല, നെപ്പോളിയന്റെ മിക്ക ചിത്രങ്ങളും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. നെപ്പോളിയന്റെ വലം കൈ എപ്പോഴും വസ്ത്രത്തിനുള്ളിലായിരിക്കും. കുപ്പായത്തിനുള്ളിലേക്ക് കയറ്റി വച്ചിരിക്കും. അതിനു കാരണം ബട്ടൺ ഇടത്തുനിന്ന് വലത്തേക്കായതു തന്നെ. സ്ത്രീകൾ തന്നെ അനുകരിക്കാതിരിക്കാൻ അവരുടെ ഷർട്ട് ബട്ടണുകൾ എതിർവശത്തായിരിക്കണമെന്ന് നെപ്പോളിയൻ ഉത്തരവിട്ടിരുന്നു.

6. ഇതൊന്നുമല്ലാത്തത് എന്താണ്?

ഈ പറഞ്ഞതെല്ലാം ആണെങ്കിലും ഇതിലൊന്നും പെടാത്തത് ഒരു കാര്യമുണ്ട്. അത് എന്താണെന്നല്ലേ. പരമ്പരാഗത ജൂതൻമാർ എല്ലാവരും എതിർ കൺവെൻഷനാണ് പിന്തുടർന്നിരുന്നതെന്നാണ് വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News