ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ബാഹുബലി; അമിതാഭും കങ്കണയും മികച്ച നടീനടന്‍മാര്‍; മികച്ച മലയാള സിനിമ പത്തേമാരി

Bachchan-piku


ദില്ലി:
63-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി എസ്എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ബാഹുബലിയെ പ്രഖ്യാപിച്ചു. മികച്ച നടനായി അമിതാഭ് ബച്ചനെയും (ചിത്രം: പികു) കങ്കണാ റണവത്തിനെ മികച്ച നടിയായും (ചിത്രം: തനു വെഡ്‌സ് മനു റിട്ടേണ്‍സ്) പ്രഖ്യാപിച്ചു. ബാജിറാവു മസ്താനി എന്ന സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് മികച്ച സംവിധായകന്‍. ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.( ചിത്രങ്ങള്‍: സു സു സുധി വാത്മീകം, ലൂക്കാചുപ്പി). മികച്ച പരിസ്ഥിതി ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച മലയാളചിത്രം: പത്തേമാരി
മികച്ച ബാലനടന്‍: ഗൗരവ് മേനോന്‍
മികച്ച സഹനടന്‍: സമുദ്രക്കന ി (ചിത്രം: വിസാരണൈ)
മികച്ച സഹനടി: തന്‍വി അസ്മി (ചിത്രം: ബാജിറാവു മസ്താനി)
മികച്ച പശ്ചാത്തലസംഗീതം: ഇളയരാജ
മികച്ച സംഗീതസംവിധായകന്‍: എം ജയചന്ദ്രന്‍( എന്ന് നിന്റെ മൊയ്തീന്‍)
മികച്ച ജനപ്രിയ ചിത്രം: ബജ്‌രംഗി ബായ്ജാന്‍
മികച്ച തമിഴ് ചിത്രം: വിസാരണൈ
മികച്ച ഗായകന്‍: മഹേഷ് കാലെ
മികച്ച ഗായിക: മൊനാലി താക്കൂര്‍
മികച്ച സംസ്‌കൃത ചിത്രം: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
മികച്ച കൊറിയോഗ്രഫി: റീമോ ഡിസൂസ (ചിത്രം: ബാജിറാവു മസ്താനി)
മികച്ച ക്യാമറ: സുധീപ് ചാറ്റര്‍ജി (ചിത്രം: ബാജിറാവു മസ്താനി)
മികച്ച വരികള്‍: വരുണ്‍ റോവര്‍
മികച്ച കോസ്റ്റ്യൂം ഡിസൈനര്‍: പായല്‍ സലൂജ
മികച്ച എഡിറ്റിങ്ങ്: ഡി.കിഷോര്‍ (വിസാരണൈ)
മികച്ച സംഭാഷണം, തിരക്കഥ: ജൂഹി ചതുര്‍വേജി, ഇമാന്‍ചു ശര്‍മ
മികച്ച ഹ്രസ്വചിത്രം: കാമുകി (ക്രിസ്റ്റോ ടോമി)
കഥേതര വിഭാഗം: മികച്ച സംവിധാനം: നീലന്‍ (അമ്മ പ്രത്യേക പരാമര്‍ശം)
മികച്ച വിവരണം: അലിയാര്‍ (ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഡോക്യുമെന്ററി)

സിനിമാ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ പ്രഖ്യാപിച്ചു. ഈ വിഭാഗത്തില്‍ കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശമുണ്ട്. ആദ്യമായാണ് ഇത്തരമൊരു വിഭാഗം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പി ചെയര്‍മാനായ 11 അംഗ ജൂറിയില്‍ സംവിധായകരായ ശ്യാമപ്രസാദും ജോണ്‍ മാത്യു മാത്തനും ഉള്‍പ്പെട്ടിട്ടുണ്ട്.

അമിതാഭ് ബച്ചന് ഇത് നാലാം തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തേ അഗ്നിപഥ്, പാ, ബ്ലാക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News