ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നാലു സീറ്റില്‍ മത്സരിക്കും; അഞ്ചാമത് സീറ്റു സംബന്ധിച്ച് ചര്‍ച്ച ചെയ്യും; എല്‍ഡിഎഫ് യോഗം 2.30ന് എകെജി സെന്ററില്‍

തിരുവനന്തപുരം: സീറ്റു വിഭജനം സംബന്ധിച്ച് സിപിഐഎം വിവിധ ഘടകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ഏകദേശ ധാരണ. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നാലു സീറ്റില്‍ മത്സരിക്കും. അഞ്ചാമത് സീറ്റിനെ സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. ജനതാദള്‍ എസ് ആറു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

സീറ്റുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സിപിഐ എക്‌സിക്യുട്ടീവി തിരുവനന്തപുരത്ത് തുടരുകയാണ്. രണ്ടില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. സി.ദിവാകരനെ നെടുമങ്ങാട് മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കമ്മറ്റി മുന്നോട്ടു വച്ചിട്ടുണ്ട്. സി.ദിവാകരന് മാനദണ്ഡത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കൊല്ലം ജില്ലാ കമ്മറ്റി അദ്ദേഹത്തിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എല്‍ഡിഎഫ് യോഗം 2.30ന് എകെജി സെന്ററില്‍ ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News