യുവമോഡല്‍ പ്രിയങ്ക മരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: പ്രശസ്ത യുവമോഡല്‍ പ്രിയങ്കയെ ദില്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയായ പ്രിയങ്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും പബ്ബ് ഉടമയുമായ നിധിന്‍ ചൗള(38)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധ നിയമം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ഡിഫന്‍സ് കോളനി ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പേജുള്ള ആത്മഹത്യ കുറിപ്പും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രിയങ്ക ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മാതാവ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞമാസമായിരുന്നു പ്രിയങ്കയുടെയും നിധിന്റെയും വിവാഹം. സ്ത്രീധന പീഡനമാണ് മരണത്തിന് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ നിധിന്‍ പ്രിയങ്കയെ ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയ, നിധിന് മറ്റൊരു വിവാഹത്തില്‍ പത്തു വയസുള്ള മകനും എട്ടു വയുള്ള മകളുമുണ്ടെന്നും, മകനെ ഇയാള്‍ ഏറ്റെടുത്തത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News