മോദിയുടെയും ജയ്റ്റ്‌ലിയുടെയും പോസ്റ്ററുകളില്‍ മഷിയും മുട്ടയും എറിഞ്ഞെന്ന് പരാതി; 150 പേര്‍ക്കെതിരെ കേസ്

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും പോസ്റ്ററുകളില്‍ മഷിയും മുട്ടയും എറിഞ്ഞെന്ന് ആരോപണത്തില്‍ 150 പേര്‍ക്കെതിരെ കേസ്. ഐപിസി 147, 341, 505 വകുപ്പുകള്‍ പ്രകാരമാണ് സംഘടനാ നേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ മീററ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ 23നായിരുന്നു സംഭവം. ബിസിനസുകാരുടെയും ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും സംഘടന നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പോസ്റ്ററുകളില്‍ മഷി ഒഴിക്കുകയും മുട്ട എറിയുകയും ചെയ്തത്. എന്നാല്‍ തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. ഹോളി ആഘോഷത്തിനിടെ ആരെങ്കിലും പോസ്റ്ററില്‍ ചായം പുരട്ടിയതാകാമെന്നാണ് അവര്‍ പറഞ്ഞു.

അതേസമയം, കേസ് പിന്‍വലിച്ചില്ലെങ്കില്‍ വന്‍പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News