എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; അടിയന്തരമായി നിലത്തിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; 120 യാത്രക്കാരും സുരക്ഷിതര്‍

മുംബൈ: വിമാനത്തിന്റെ അടിഭാഗത്തുനിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം നിലത്തിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു. മുംബൈയില്‍നിന്നു ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.40 ന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കാരണം വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News