ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ പിടിയില്‍; അറസ്റ്റിലായത് കൊച്ചി സ്വദേശി കുഞ്ഞുമോന്‍; കൊലപാതകങ്ങള്‍ മോഷണശ്രമത്തിനിടെ

കൊച്ചി: ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ കൊച്ചി പൊലീസിന്റെ പിടിയിയില്‍. കൊച്ചി സ്വദേശി കുഞ്ഞുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികില്‍ കിടന്നുറങ്ങുന്നവരെ തലയ്ക്കടിച്ചു കൊല്ലുന്നതാണ് ഇയാളുടെ രീതി. മോഷണശ്രമത്തിനിടെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഇയാള്‍ ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ അഞ്ചെണ്ണത്തിന്റെ വിശാദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ എറണാകുളം ട്രാഫിക് ജംഗ്ഷനില്‍ ഉറങ്ങി കിടന്നിരുന്ന ഒരാളെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here