ചാര്‍ലിയെപ്പോലെ പാറിപ്പറന്ന് ചുന്ദരിപ്പെണ്ണേ… മാധ്യമവിദ്യാര്‍ഥികള്‍ പാട്ടിന് തയാറാക്കിയ പുതിയ രൂപം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു

chundarippenne

ചാര്‍ലിയെപ്പോലെ കാറ്റായി പാറിപ്പറന്ന ചുന്ദരിപ്പെണ്ണേ എന്ന പാട്ടിന് പുതിയ രൂപമൊരുക്കി ഒരുകൂട്ടം മാധ്യമവിദ്യാര്‍ഥികള്‍. പത്തുദിവസം കൊണ്ട് അമ്പതിനായിരം പേരാണ് മെര്‍ക്കുറി ആര്‍ട്ട് ഹൗസ് എന്ന യുവ കലാകാരന്മാരുടെ കൂട്ടായ്മ തയാറാക്കിയ ആല്‍ബം യൂട്യൂബില്‍ കണ്ടത്. നേരത്തേ പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന ഗാനത്തിന് വേറിട്ട പതിപ്പൊരുക്കിയതും ഇതേ കൂട്ടായ്മയാണ്.

ഗോകുല്‍ ഹര്‍ഷനാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുക്തിരാജ് കടലുണ്ടി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ആല്‍ബത്തില്‍ ദയാന വേണു, ഗോകുല്‍ ഹര്‍ഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീവിഷ്ണു എഡിറ്റിംഗും, അബിന്‍ കെ തോമസ്, ആന്റണി എന്നിവര്‍ കീ ബോര്‍ഡും വായിച്ചിരിക്കുന്നു. ക്രിയേറ്റീവ് കണക്ടാണ് ഈ വീഡിയോയുടെ പ്രമോഷന്‍ പാര്‍ട്ണര്‍. സ്വന്തമായി സംഗീതവും രചനയും നിര്‍വഹിച്ചൊരു ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഈ ചങ്ങാതിക്കൂട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News