‘സന്തോഷമുണ്ട്, പക്ഷേ അമിതമായി ആഘോഷിക്കാനുമില്ല’; ജയസൂര്യയുടെ പ്രതികരണം

അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. പക്ഷേ അമിതമായി ആഘോഷിക്കാനുമില്ല. ഒരു നടന്‍ എന്ന നിലയില്‍ എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്നത് പുരസ്‌കാരം ലഭിക്കുമ്പോള്‍ തിരിച്ചറിയുന്നുവെന്ന് ജയസൂര്യ പറഞ്ഞു.

അമിതാഭ് ബച്ചനും കങ്കണയെയും പോലെയുള്ള മികച്ച നടീനടന്‍മാരുടെ കൂടെ തന്റെ പേര് വരുന്നത് വലിയ കാര്യമാണെന്നും എനിക്ക് കിട്ടിയ അവാര്‍ഡിനേക്കാള്‍ മലയാള സിനിമയ്ക്ക് കിട്ടിയ പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്ന് ജയസൂര്യ പ്രതികരിച്ചു. വളരെ മികച്ച സിനിമകളാണ് ദേശീയതലത്തില്‍ പോവുകയെന്നും മലയാള സിനിമയും അങ്ങനെ വളര്‍ന്നെങ്കില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ സു സു സുധി വാത്മീകം, ബാഷ് മുഹമ്മദിന്റെ ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News