തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനം പൂര്‍ത്തിയായി. എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണിയുടെ സീറ്റുവിഭജന ചര്‍ച്ചയിലാണ് തീരുമാനം. ഇതനുസരിച്ച് സിപിഐഎം 92 സീറ്റുകളില്‍ മത്സരിക്കും. സിപിഐ കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളില്‍ മത്സരിക്കും. ചില ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊതു ധാരണയനുസരിച്ചാണ് സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സിപിഐഎം 92 സീറ്റുകളില്‍ മത്സരിക്കും. സിപിഐ ഇത്തവണയും 27 സീറ്റുകളില്‍ മത്സരിക്കും. ജനതാദള്‍ എസ് അഞ്ച് സീറ്റില്‍ മത്സരിക്കും. വടകര, അങ്കമാലി, ചിറ്റൂര്‍, തിരുവല്ല, കോവളം എന്നീ സീറ്റുകളാണ് ജെഡിഎസിന് നല്‍കിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ കക്ഷികള്‍ നാല് സീറ്റില്‍ വീതം മത്സരിക്കും. കുട്ടനാട്, പാലാ ഉള്‍പ്പടെ നാല് സീറ്റുകളാണ് എന്‍സിപിക്ക് നല്‍കിയത്. കോണ്‍ഗ്രസ് എസ് കണ്ണൂര്‍ സീറ്റില്‍ മത്സരിക്കും.
ഐഎന്‍എല്‍ ഉള്‍പ്പടെയുള്ള നാല് കക്ഷികള്‍ എല്‍ഡിഎഫുമായി സഹകരിക്കും. മൂന്ന് സീറ്റുകളില്‍ ഐഎന്‍എല്‍ മത്സരിക്കാനും ഇടതുമുന്നണിയില്‍ തീരുമാനമായി. കാസര്‍കോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലാണ് എഎന്‍എല്‍ മത്സരിക്കുന്നത്. ചവറ സീറ്റ് സിഎംപിക്ക് നല്‍കി. ആര്‍എസ്പി – എല്‍ കുന്നത്തൂരും കേരള കോണ്‍ഗ്രസ് ബി പത്തനാപുരം സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം കടുത്തുരുത്തിയിലാണ് മത്സരിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റ് നല്‍കി. പൂഞ്ഞാര്‍, തിരുവനന്തപുരം, ഉള്‍പ്പടെയുള്ള സീറ്റുകളാണ് ഇവര്‍ക്ക് നല്‍കിയത്. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് കടുത്തുരുത്തി സീറ്റ് നല്‍കി.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കും. ഏപ്രില്‍ 7നകം ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തികരിക്കും. വാര്‍ഡ് – ബൂത്ത് കണ്‍വെന്‍ഷനുകള്‍ അനുബന്ധമായി നടത്തും. തുടര്‍ന്ന് വീടുകയറിയുള്ള പ്രചരണത്തിലേക്ക് കടക്കും. ഏപ്രില്‍ 14ന് ശേഷം പൊതുപ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.