ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്ന് ജപ്തി നടപടി നേരിട്ട കർഷകൻ ചേർത്തലയിൽ ആത്മഹത്യ ചെയ്തു. ആലപ്പുഴ ചേർത്തല നഗരസഭ 9-ാം വാർഡ് ചാവശ്ശേരി സ്വദേശി ഗണേഷൻ (46) ആണ് ആത്മഹത്യ ചെയ്തത്. വിദ്യാഭ്യാസ-കാർഷിക വായ്പകളിൽ ഇയാൾ ബാങ്കിൽ നിന്ന് നടപടി നേരിട്ടിരുന്നു. ഇതേതുടർന്ന് ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇയാൾ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. കാർഷിക വായ്പയും ഗണേഷന്റെ പേരിലുണ്ടായിരുന്നു. ഇതിന്റെ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് ബാങ്കിൽ നിന്ന് ഗണേഷൻ നടപടി നേരിട്ടിരുന്നു. ഇതേതുടർന്നാണ് ഗണേഷൻ ജീവനൊടുക്കിയത്. ഈമാസം ഒരാഴ്ചയ്ക്കിടെ കാർഷിക വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് നടപടി നേരിട്ട മൂന്നാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞയാഴ്ച ഇടുക്കിയിൽ ഒരാൾ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരത്തും അതേദിവസം തന്നെ മറ്റൊരു കർഷകനും ആത്മഹത്യ ചെയ്തിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post