ഇതാണ് യഥാർത്ഥ വിജയം; അന്ന് നെഹ്‌റയുടെ കൈകളിൽ നിന്ന് പുരസ്‌കാരം വാങ്ങി; ഇന്ന് നെഹ്‌റ കളിക്കുന്നത് അതേ കോഹ്‌ലിക്കു കീഴിൽ

15-ാം വയസ്സിൽ നെഹ്‌റയുടെ കൈകളിൽ നിന്ന് സ്‌കൂളിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് അംഗീകാരം നേടിയ അതേ കോഹ്‌ലിയാണ് ഇന്ന് നെഹ്‌റയെ നയിക്കുന്നത്. അതെ അതുതന്നെയാണ് യഥാർത്ഥ വിജയം. അന്ന് നെഹ്‌റയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ബാലനായ കോഹ് ലിയുടെ അപൂർവ ചിത്രം പുറത്തുവന്നു. ഇക്കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമമാണ് കോഹ്‌ലിയുടെ അപൂർവചിത്രം പുറത്തുവിട്ടത്.

15 വർഷം മുമ്പാണ് സംഭവം. അന്ന് ഇന്ത്യൻ ടീമിലെ സൂപ്പർസ്റ്റാർ ആയിരുന്ന നെഹ്‌റയിൽ നിന്ന് ബാലനായ കോഹ്‌ലി സ്‌കൂൾ ക്രിക്കറ്റിലെ തന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം നേടുന്നതാണ് ചിത്രം. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ കോഹ്‌ലി വഹിച്ച പങ്കു കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ഈ ചിത്രത്തിന് വലിയ പ്രത്യേകതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News