കൂടുതൽ വലിയ കർവ് ആയ സ്‌ക്രീനുമായി ഐഫോൺ 7 എത്തും; 5.8 ഇഞ്ച് സ്‌ക്രീനും കർവ് അമോലെഡ് ഡിസ്‌പ്ലേയും

Iphone-7

ഓരോ വർഷവും ഓരോ പുതുമകൾ ഉൾപ്പെടുത്തി പുതിയ ഐഫോണുകൾ ആപ്പിൾ ഇറക്കാറുണ്ട്. ഈവർഷം പുറത്തിറക്കിയ ഐഫോൺ എസ്ഇയും നിരവധി പുതുമകളുമായാണ് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ഏറെ പുതുമകളോടെ ഐഫോൺ 7 എത്തും എന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നു. കൂടുതൽ വലിയ സ്‌ക്രീനും കർവ്ഡ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രത്യേകത എന്നറിയുന്നു. ഐഫോൺ 7 സംബന്ധിച്ച് നിരവധി വാർത്തകൾ മുമ്പും പുറത്തുവന്നിരുന്നു.

ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ നിന്ന് വ്യത്യസ്തമായി അൽപംകൂടി വലിയ സ്‌ക്രീൻ ആയിരിക്കും ഐഫോൺ 7ന് എന്നറിയുന്നു. 5.8 ഇഞ്ച് സ്‌ക്രീൻ ആയിരിക്കും ഫോണിന്. ഡിസ്‌പ്ലേ കൂടുതൽ മികവോടെ അമോലെഡ് ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയായിരിക്കും. ഫോണിന്റെ കെയ്‌സിംഗിലും പുതുമയുണ്ട്. ഗ്ലാസ് കെയ്‌സിംഗ് ആണ് ഐഫോൺ 7ന്റേത് എന്ന് സാങ്കേതിക രംഗത്തുനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് കെയ്‌സിംഗുകൾ അടുത്ത വർഷങ്ങളിലെ ഐഫോണുകൾക്ക് ഏർപ്പെടുത്താൻ ആപ്പിൾ ആലോചിക്കുന്നുണ്ട്. അൽപം കർവി ആയ ഡിസ്‌പ്ലേയും കർവി ആയ കെയ്‌സും ഫോണിന് കൂടുതൽ ഭംഗി പകരും.

തീർത്തും പുതിയ രൂപകൽപനയിൽ ആയിരിക്കും ആപ്പിൾ പുതിയ ഫോൺ ഇറക്കുക. മറ്റൊരു പ്രധാന വ്യത്യാസം ബെസെലിന്റെ കാര്യത്തിലാണ്. അതായത് മിക്കവാറും ബെസെൽ ഇല്ലാത്ത ആദ്യത്തെ ഐഫോൺ ആയിരിക്കും ഐഫോൺ 7. ഐഒഎസ് 10 ആണ് ഫോണിന് കരുത്തു പകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here