ലൈംഗികത ആസ്വദിക്കേണ്ടത് യൗവനത്തിലാണ്; പ്രായഭേദങ്ങൾ ലൈംഗികതയെ എങ്ങനെയെല്ലാം ബാധിക്കുന്നു

ജീവിതം ആസ്വദിക്കേണ്ട പ്രായം ശരിക്കും ഏതാണ്. ഒറ്റ ഉത്തരമേയുള്ളു. 20 മുതൽ 60 വരെ പ്രായത്തിൽ. ജീവിതത്തിന്റെ യഥാർത്ഥ ആസ്വാദനം അടങ്ങിയിരിക്കുന്നതും ഈ പ്രായത്തിൽ തന്നെ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തമായ ലൈംഗികജീവിതം ആസ്വദിക്കാനാകുന്നതും 20 മുതൽ 50 വരെയുള്ള പ്രായത്തിലാണ്. ഡയറ്റ്, ആരോഗ്യം, ശാരീരികാവസ്ഥകൾ, മാനസികാരോഗ്യം എന്നിവ നന്നായിരിക്കുന്നതും ഈ പ്രായ കാലയളവിൽ തന്നെ. ഓരോ പ്രായത്തിലും ലൈംഗികജീവിതത്തെ എങ്ങനെ സ്വാധീനക്കപ്പെടുന്നു എന്നു നോക്കാം.

20-കളിൽ എങ്ങനെ?

കൗമാരപ്രായത്തിൽ തന്നെ ലൈംഗികമായ കാര്യങ്ങളിൽ അറിവു നേടുകയും പരീക്ഷിക്കുകയും ചെയ്യുന്നവരാണ് മിക്കവരും. അതായത് ഇന്ത്യയിൽ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം മിക്ക പെൺകുട്ടികളും 16-ാം വയസിൽ തന്നെ ഒരിക്കലെങ്കിലും ലൈംഗികജീവിതം അനുഭവിച്ചവരാണ്. ആൺകുട്ടികൾ 14-ാം വയസിലും. 20-ാം വയസിലേക്ക് കടക്കുമ്പോഴേക്കും അവർ ഇക്കാര്യത്തിൽ കൂടുതൽ അറിവു നേടിയവരാകുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി.

20-ാം വയസിലാണ് സ്റ്റാമിന ഉണ്ടായിരിക്കുക. കൂടാതെ ലൈംഗിക താൽപര്യങ്ങൾ കൂടുതൽ ഉണ്ടാകുന്നതും 20-ാം വയസിൽ തന്നെയായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പ്രായത്തിൽ ലൈംഗികതയിൽ ഏർപ്പെടുമ്പോൾ പുതിയ രീതികൾ പരീക്ഷിക്കാനും ഒരിക്കലും നാണം തോന്നാറില്ല. പങ്കാളിയുമൊത്തുള്ള ലൈംഗികജീവിതം ഏറെ ആസ്വാദ്യകരമാക്കാൻ പുതിയ രീതികൾ പരീക്ഷിക്കുന്നത് 20-ാം വയസിൽ തന്നെയാണ്.

30-ാം വയസിൽ

20-ാം വയസിലെ അത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാകില്ലെങ്കിലും പക്ഷേ, 30കൾ ലൈംഗികത ആസ്വദിക്കുന്ന പ്രായം തന്നെയാണ്. കൂടുതൽ കൂടുതൽ ലൈംഗികതയോട് ആകർഷകത്വം തോന്നുന്ന പ്രായം. പക്ഷേ, ഒപ്പം എത്രയും വേഗം തീർത്ത് കിടന്നുറങ്ങാനായിരിക്കും 30 വയസിൽ ഒരാൾക്ക് താൽപര്യം. 30 വയസ് ആകുമ്പോഴേക്കും പങ്കാളിക്ക് എന്തെല്ലാം കാര്യങ്ങളിൽ താൽപര്യമുണ്ടെന്നും അവർക്ക് ഇഷ്ടമില്ലാത്തത് എന്താണെന്നും മനസ്സിലാകും. അങ്ങനെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാക്കാം.

40-ാം വയസിൽ

20കളുടെ പ്രസരിപ്പും ത്രസിപ്പും നഷ്ടമായിത്തുടങ്ങുന്ന കാലം. അത് ലൈംഗികതയോടുള്ള താൽപര്യം കുറഞ്ഞു തുടങ്ങുന്നതു കൊണ്ടു മാത്രമല്ല. കരുത്തും വീര്യവും ചൈതന്യവും കുറഞ്ഞു തുടങ്ങുന്നതിന്റെ കൂടി ഫലമാണ്. ഡയബറ്റിസ്, രക്താതിസമ്മർദം, ലൈംഗിക ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടിത്തുടങ്ങുന്ന കാലമാണ് 40കൾ. 20 വയസുകളിൽ ദിവസേന മൂന്നു തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നവർ മാസത്തിൽ മൂന്നു തവണ എന്ന തരത്തിലേക്കും ചുരുങ്ങും.

50-ാം വയസിൽ

ലൈംഗികത ഒരു വിഷയമേ അല്ലാതാകുന്ന പ്രായം. അപൂർവമായി മാത്രമേ പങ്കാളിയുമായി ഇക്കാര്യം സംസാരിക്കൂ. പ്രവൃത്തിയേക്കാൾ ബുദ്ധിപരമായ സംസാരത്തിനായിരിക്കും ഈ പ്രായത്തിൽ രണ്ടു പേരും മുതിരുക. കുട്ടികളും ഒക്കെയായി കൂടുതൽ പ്രായോഗികതയോടെ കാര്യങ്ങളെ സമീപിക്കേണ്ട കാലം. മക്കളുടെ കല്യാണം അടക്കമുള്ള കാര്യങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്ന പ്രായവും. ലൈംഗികതയ്ക്ക് മനസ് ആഗ്രഹിച്ചാലും ശരീരം അനുവദിക്കില്ല.

60-ാം വയസിൽ

ലൈംഗികത ഒരിക്കലും വിഷയമേ ആകുന്നില്ല. മാത്രമല്ല രണ്ടുപേരും ഒറ്റയ്ക്ക് ഇരിക്കാനായിരിക്കും ഏറെ ആഗ്രഹം. പരസ്പരം സ്‌നേഹിച്ചും സംരക്ഷിച്ചും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News