തിരുവനന്തപുരം: കരുണ എസ്റ്റേറ്റും ഭൂമി വിവാദവും അടക്കം സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ചീഫ് സെക്രട്ടറി പി.കെ മൊഹന്തി. ഭൂമി വിവാദങ്ങളിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് ചീഫ് സെക്രട്ടറി പി.കെ മൊഹന്തി പറഞ്ഞു. വിവാദ പദ്ധതികളുടെ ഉത്തരവാദിത്തം മുഴുവൻ മന്ത്രിസഭയ്ക്കാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. മന്ത്രിസഭയെടുത്ത തീരുമാനങ്ങളിൽ കുറിപ്പെഴുതുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തത്.
ചീഫ് സെക്രട്ടറിക്കും ഇതിൽ ഉത്തരവാദിത്തം ഒന്നുമില്ല. മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് എഴുതുക മാത്രമാണ് ചീഫ് സെക്രട്ടറി. നയപരമായ കാര്യങ്ങളിൽ തീരുമാനം മന്ത്രിസഭയുടേതായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെയും ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഇടുങ്ങിയ വ്യാഖ്യാനമാണ് കമ്മീഷൻ നടപ്പാക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.
Discussion about this post