തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് എം സ്വരാജ്; ഇതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന തരംതാണ നുണപ്രചാരണങ്ങൾ; നുണപ്രചാരണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് സ്വരാജ്

തിരുവനന്തപുരം: താൻ മത്സരിക്കുന്നു എന്നു പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ചർച്ചകൾ നടന്നു കൊണ്ടിരിക്കെ പല പേരുകളും മാധ്യമങ്ങളിൽ വാർത്തയായി വരാറുണ്ട്. ചില നിയോജക മണ്ഡലങ്ങളുമായി ബന്ധപ്പെടുത്തി തന്റെ പേരും വന്നിരുന്നു. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ലെങ്കിലും വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്. അതിന്റെ സൂചനകളാണ് തരംതാണ നുണപ്രചാരണങ്ങളായി ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.

തന്റെ ചിത്രം ഉപയോഗിച്ച് താൻ പറഞ്ഞെന്ന രീതിയിൽ നടത്തുന്ന ഹീന പ്രചാരണങ്ങൾ ഭീരുക്കളുടെ ജൽപനമായാണ് താൻ കാണുന്നത്. ഞാൻ ഇക്കാര്യങ്ങൾ എപ്പോൾ, എവിടെ പറഞ്ഞുവെന്നു തെളിയിക്കാൻ തരംതാണ നുണപ്രചാരണ കമ്മിറ്റിക്കാരെ വെല്ലുവിളിക്കുന്നതായും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

സ്വരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

തരം താഴ്ന്ന നുണപ്രചരണങ്ങൾ ഭീരുത്വത്തിന്റെ ലക്ഷണമാണ്.എം. സ്വരാജ്.കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലെയും എൽ ഡി എഫ് സ്ഥാ…

Posted by M Swaraj on Monday, March 28, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News